എംസോൺ റിലീസ് – 2198
ഭാഷ | ജാപ്പനീസ് |
സംവിധാനം | Makoto Shinkai |
പരിഭാഷ | എല്വിന് ജോണ്‍ പോള്‍ |
ജോണർ | ആനിമേഷന്‍, ഡ്രാമ, ഫാന്റസി |
ഹോടാക എന്ന 16 വയസുക്കാരന്‍ തന്‍റെ ദ്വീപില്‍ നിന്ന് ടോക്യോയിലെക്ക് ഒളിച്ചോടുന്നു. അവിടെ വെച്ച് കാലാവസ്ഥയെ മാറ്റാന്‍ കഴിവുള്ള ഹിന എന്ന പെണ്ണ് കുട്ടിയെ അവന്‍ പരിച്ചയപെടുന്നു. മാസങ്ങളായി മഴ പെയ്യുന്ന ടോക്യോയില്‍ ആവശ്യക്കാര്‍ക്ക് മഴ മാറ്റി കൊടുക്കുന്ന ഒരു ബിസിനസ് അവര്‍ രണ്ടു പേരും കൂടെ തുടങ്ങുന്നു. എന്നാല്‍ പ്രകൃതിയില്‍ ഇങ്ങനെ അമിതമായി ഇടപെടുന്നതിന്റെ ഭവിഷ്യത്ത് എന്തായിരിക്കും?
2016 ഇല്‍ ഇറങ്ങിയ “യുവര്‍ നെയിം” എന്ന വിഖ്യാത ചലച്ചിത്രത്തിനു ശേഷം “മകോടോ ഷിന്‍കായ്” സംവിധാനം നിര്‍വഹിച്ച ചിത്രമാണ് “വെതറിങ് വിത്ത് യു”.
2019 ഇലെ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാര്‍ പുരസ്കാരത്തിന്റെ ജപ്പാനില്‍ നിന്നുള്ള ഒഫീഷ്യല്‍ എന്‍ട്രിയും, ആദ്യമായി ഇന്ത്യന്‍ തിയേറ്ററുകളില്‍ വൈഡായി റിലീസ് ചെയ്ത അനിമേ സിനിമയുമാണ് “വെതറിങ് വിത്ത് യു”.
സബ്ടൈറ്റിൽ .ass ഫോർമാറ്റിൽ ഉള്ളതിനാൽ, സബ് വീഡിയോയിൽ ആഡ് ചെയ്യുന്നതിന് മുൻപായി ഡൗൺലോഡ് ചെയ്ത സിപ് ഫയലിലുള്ള Readme Pdf ഫയൽ വായിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക