The Botanist
ദ ബോട്ടണിസ്റ്റ് (2025)

എംസോൺ റിലീസ് – 3684

IMDb

6.5/10

Movie

N/A

മൺമറഞ്ഞ രഹസ്യങ്ങൾ മന്ത്രിക്കുന്ന പർവ്വതനിരകളും വിസ്മരിക്കപ്പെട്ട കഥകൾ പേറുന്ന മന്ദമാരുതനുമുള്ള ഷിന്യാങ്ങിന്റെ വിദൂരതാഴ്‌വരകളിലാണ് ആർഷിൻ എന്ന കസാഖ് ബാലൻ സസ്യങ്ങളുടെ നിഗൂഢ ലോകത്തേക്ക് ഏകാന്തമായി നടന്നടുക്കുന്നത്. നാളിതുവരെ കണ്ടിട്ടില്ലാത്ത അപൂർവ്വയിനം പുഷ്പം പോലെ ദൂരെദിക്കിൽ നിന്നും കടന്നുവന്ന മെയ്യു എന്ന പെൺകുട്ടി അവന്റെ ജീവിതത്തിലെ വിരസതയകറ്റി. അവരുടെ സൗഹൃദം ദൃഢമാകും തോറും ബാല്യകാല ഓർമ്മകളും നാടോടിക്കഥകളും പ്രകൃതിയും അവയുടെ അതിർവരമ്പുകളും ലയിക്കാൻ തുടങ്ങി. നിഷ്കളങ്കമെന്ന് തോന്നിപ്പിച്ച ആ ബന്ധം അത്ഭുതങ്ങളും നഷ്ടങ്ങളും യാതനകളും നിറഞ്ഞ സ്വപ്നതുല്യമായൊരു യാത്രയിലേക്ക് നീളുന്നു.

അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും കാവ്യാത്മകമായ ചിത്രകല്പനകളും കൊണ്ട് മണൽക്കാടുകളെ പോലും ജീവൻ തുളുമ്പുന്ന മാന്ത്രികലോകമാക്കി മാറ്റുന്ന “ദ ബൊട്ടാണിസ്റ്റ്”ലെ ഓരോ ഇലയും ഓരോ രഹസ്യമാണ്. മനം മയക്കുന്ന അവസാന ഫ്രെയിമിന് ശേഷവും മധുരമൂറുന്നൊരു മനോഹര ഓർമ്മയായി ഈ സിനിമ നിലനിൽക്കുമെന്നത് തീർച്ചയാണ്.