Kothanodi
കൊഥാനൊദി (2015)

എംസോൺ റിലീസ് – 2013

Download

2183 Downloads

IMDb

7.6/10

Movie

N/A

ഭാസ്കർ ഹസാരിക സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ കൊഥാനൊദി (കഥ പറയുന്ന നദി) വ്യത്യസ്തവും, പ്രാദേശികവുമായ നാലു അസമീസ് നാടോടിക്കഥകൾ സംയോജിപ്പിച്ച് സിനിമയാക്കിയതാണ്.

നാലു കഥകളും ഓരോ സ്ത്രീകളെ കേന്ദ്രീകരിക്കുന്നു. സ്ത്രീയുടെ മാതൃത്വം, സ്നേഹം, വൈരാഗ്യം, അത്യാഗ്രഹം എന്നീ സ്വഭാവങ്ങളിലൂടെ മുന്നേറുന്ന സിനിമ വ്യത്യസ്തരായ നാല് അമ്മമാരുടെ കഥകളാണ് പറയുന്നത്. ആസ്സാമിൽ നിലവിലുണ്ടായിരുന്ന ദുരാചാരങ്ങളും അതുമൂലമുണ്ടാവുന്ന കൊലപാതകങ്ങളും സിനിമ പറഞ്ഞുവയ്ക്കുന്നു. ഒരു ഡാർക്ക് മൂഡിൽ മുന്നേറുന്ന സിനിമയുടെ പശ്ചാത്തലസംഗീതം മികച്ചതാണ്. ദേശീയ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ ഈ സിനിമ ഏതൊരു സിനിമാസ്വാദകനേയും തൃപ്തിപ്പെടുത്തും.