Queen of Hearts
ക്വീൻ ഓഫ് ഹാർട്സ് (2019)

എംസോൺ റിലീസ് – 2517

Download

21241 Downloads

IMDb

7/10

Movie

N/A

കുട്ടികള്‍ക്കെതിരെയുള്ള പീഡനക്കേസുകളില്‍ പ്രോസിക്യൂഷന്‍ അഭിഭാഷകയാണ് മധ്യവയസ്സ് പിന്നിട്ട അന്ന. ഡോക്ടറായ പീറ്ററാണ് അന്നയുടെ ഭര്‍ത്താവ്. ഫ്രിദ, ഫാനി എന്നീ ഇരട്ടകളായ പെണ്‍മക്കളോടൊപ്പം സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്ന അവര്‍ക്കൊപ്പം താമസിക്കാനായി സ്വീഡനില്‍ താമസിച്ചിരുന്ന പീറ്ററിന്റെ ആദ്യ ഭാര്യയിലുള്ള കൌമാരക്കാരനായ മകൻ ഗുസ്താവ് എത്തുന്നത്തോടെ കുടുംബത്തില്‍ താളപ്പിഴകള്‍ തല പൊക്കിത്തുടങ്ങുന്നു. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാതെ ഗുസ്താവ് പീറ്ററുമായി കലഹിക്കുന്നു. അതിനിടെ അപ്രതീക്ഷിതമായി അന്ന ഗുസ്താവുമായി അടുക്കുന്നു. ആ അടുപ്പം അവരുടെയും അവര്‍ക്ക് ചുറ്റുമുള്ളവരുടെയും ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഡാനിഷ്-ഈജിപ്ഷ്യന്‍ സംവിധായകനായ മെയ് എല്‍-തൌക്കിയുടെ സംവിധാനത്തില്‍ 2019 ല്‍ ഡാനിഷ് ഭാഷയില്‍ പുറത്തിറങ്ങിയ ചിത്രമാണ് ക്വീന്‍ ഓഫ് ഹാർട്സ്. മികച്ച സംവിധായകനും, നടിക്കും, സഹനടനുമുള്‍പ്പെടെ വിവിധ ഫെസ്റ്റുകളിലായി നിരവധി അവാര്‍ഡുകള്‍ ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്.