എം-സോണ് റിലീസ് – 790
ഭാഷ | ഇംഗ്ലീഷ് | |
സംവിധാനം | John Krasinski | |
പരിഭാഷ | പരിഭാഷ 1 : ഫഹദ് അബ്ദുൽ മജീദ് പരിഭാഷ 2 : യദുകൃഷ്ണൻ. ആർ പരിഭാഷ 3 : അരുൺ കുമാർ പരിഭാഷ 4 : ജിഷ്ണു അജിത്ത് | |
ജോണർ | ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ |
ജോൺ ക്രാസിൻസ്കി സംവിധാനം നിർവ്വഹിച്ച് 2018-ൽ പുറത്തിറങ്ങിയ ഒരു ഹൊറർ സിനിമയാണ് എ ക്വയറ്റ് പ്ലേസ്.
ലീയുടെയും എവെലിന്റെയും മൂന്ന് മക്കളിൽ മൂത്തവളായ റീഗന് ജന്മനാ കേൾവി ശക്തിയില്ല. അതിനാൽ തന്നെ ആംഗ്യങ്ങളിലൂടെ പരസ്പരം ഇടപഴകാൻ വ്യക്തമായി അറിയാം കുടുംബത്തിൽ ഓരോരുത്തർക്കും. ഇതൊരു അനുഗ്രഹമായി മാറുകയാണ്. കാരണം മനുഷ്യനെ കൊല്ലുന്ന ഭീകര ജീവിക്ക് കാഴ്ച ശക്തിയില്ല. മനുഷ്യൻ ഉളവാക്കുന്ന ശബ്ദങ്ങളുടെ ചുവട് പിടിച്ചാണ് കൊലപാതകങ്ങൾ അരങ്ങേറുന്നത്. ഈയൊരു മേൽക്കോയ്മ ഒന്ന് കൊണ്ട് മാത്രമാണ് മറ്റുള്ളവരെല്ലാം പോയ് മറഞ്ഞിട്ടും അബ്ബോട്ട് കുടുംബത്തിന് ഇത്രയും കാലം ജീവനോടെ തുടരാൻ കഴിഞ്ഞത്. വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങൾ മാത്രമേ ചിത്രത്തിൽ ഉള്ളൂ. നിലത്ത് ഷൂസ് അമർത്തി ചവിട്ടുന്ന ശബ്ദം പോലും തങ്ങളുടെ മരണത്തിൽ കലാശിക്കും എന്നതിനാൽ അത്രമേൽ ശ്രദ്ധയോടെ ആണ് അബ്ബോട്ട് കുടുംബം ഇത്രയും കാലം ജീവിച്ചിരുന്നത് ,എന്നാൽ അപ്രതീക്ഷിതമായ ചില സംഭവങ്ങൾ ലീയുടെയും കുടുംബത്തിന്റെയും പദ്ധതികൾ ഒന്നടങ്കം തിരുത്തികുറിക്കുകയാണ്.
ഒരു ചെറിയ ശബ്ദമുണ്ടാക്കിയാൽ പിടിക്കുന്ന അന്തന്മാരായ ജീവികളുടെ കഥയാണിത്. സിനിമയുടെ പേര് പോലെ തന്നെ ആളുകൾ വളരെ നിശബ്ദരായി കഴിയാൻ വിധിക്കപ്പെട്ട സ്ഥലത്ത് ജീവിക്കാൻ ശ്രമിക്കുന്ന മൂന്ന് മക്കളും അവരുടെ അച്ഛനും അമ്മയും അടങ്ങുന്ന ഒരു കുടുംബത്തിന്റെ കഥകൂടിയാണിത്.
എംസോണിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമക്ക് 4 വ്യത്യസ്ത സബ്‌ടൈറ്റിലുകൾ.