എം-സോണ്‍ റിലീസ് – 1658
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Baltasar Kormákur |
പരിഭാഷ | ഡോ. ആശ കൃഷ്ണകുമാർ, ശാഫി |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, ബയോഗ്രഫി |
അതിമനോഹരമായ ഫ്രെയിമുകളിൽ വിരിയുന്ന,
അവസാനം വരെ ത്രില്ലിങ് ആയി മുന്നോട്ട് പോവുന്ന ചിത്രം Adrift.
ചിലരുടെ ജീവിതം ഇങ്ങനെയാണ്, ഒരു ബന്ധവും ബന്ധനവുമില്ലാതെ നൂല് പൊട്ടിയ പട്ടം പോലെ അങ്ങനെ ഒഴുകി നടക്കും.റിച്ചാർഡിനെ കണ്ടു മുട്ടും വരെ ടാമി യുടെ ജീവിതവും അങ്ങിനെ ആയിരുന്നു.
വളരെ ചെറുപ്പത്തിൽ തന്നെ ബന്ധുക്കളെ ഉപേക്ഷിച്ചു വീട് വിട്ടിറങ്ങിയതായിരുന്നു ടാമി, കിട്ടുന്ന ജോലികൾ ചെയ്ത് അതിന്റെ വരുമാനത്തിൽ ദേശങ്ങൾ ചുറ്റി കറങ്ങുന്നതിലായിരുന്നു അവൾക്ക് താൽപ്പര്യം .അത്തരം ഒരു യാത്രയിലാണ് അവൾ റിച്ചാർഡിനെ കണ്ടുമുട്ടുന്നത്. സ്വയം നിർമ്മിച്ച പായ് വഞ്ചിയിൽ ഉലകം ചുറ്റി കറങ്ങാനിറങ്ങിയതായിരുന്നു അവൻ, അവരുടെ കണ്ടു മുട്ടൽ സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും വഴി മാറുന്നു. അവന്റെ ഒറ്റക്കുള്ള യാത്രക്ക് കൂട്ടായി അവളും കൂടുന്നു. അത്തരം ഒരു യാത്ര, ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണ് അവളുടെ ജീവിതത്തിൽ അവശേഷിപ്പിച്ചത്. യാത്രാ പ്രേമികൾക്ക് ഈ അഡ്വെഞ്ചർ ചിത്രം തീർച്ചയായും ഇഷ്ടമാവും. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതും.