എം-സോണ്‍ റിലീസ് – 276
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Tony Kaye |
പരിഭാഷ | രാഹുൽ രാജ് |
ജോണർ | ഡ്രാമ |
ടോണി കേ സംവിധാനം ചെയ്ത് 1998ൽ പുറത്തിറങ്ങിയ ചിത്രമാണ് അമേരിക്കൻ ഹിസ്റ്ററി എക്സ്. ആഖ്യാന ശൈലി കൊണ്ടും കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ സാമൂഹിക പ്രസക്തികൊണ്ടും വളരേ പ്രാധാന്യമർഹിക്കുന്ന സിനിമയാണ് അമേരിക്കൻ ഹിസ്റ്ററി എക്സ്. വർണ്ണവെറി തലയ്ക്കുപിടിച്ച നിയോ-നാസിസ്റ്റ് ആയ യുവാവ് രണ്ട് കറുത്ത വംശജരെ കൊല്ലുന്നതിനു പിടിക്കപ്പെടുന്നു തടവറയിൽ വച്ച് താൻ ചെയ്തു കൂട്ടിയതിന്റെ അർത്ഥശൂന്യത മനസ്സിലാക്കുന്ന അയാൾക്ക് ആ നിയോ-നാസിസത്തിൽ നിന്നും വർണ്ണവെറിയിൽ നിന്നും വിട്ടുപോരാനാകുന്നു. എന്നാൽ പുറത്തിറങ്ങുമ്പോൾ അയാളറിയുന്നത് പണ്ട് താനെങ്ങനെ ആയിരുന്നുവോ അതുപോലെ ആയിത്തീരുകയാണ് തന്റെ അനിയൻ എന്നാണ്. തന്റെ അനിയനെ എങ്ങനെയെങ്കിലും വർണ്ണവെറി പുലമ്പുന്ന വർഗ്ഗീയവാദികളിൽ നിന്ന് അകറ്റി നിർത്തിയേ ആവൂ എന്ന് അയാൾ മനസ്സിലാക്കുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രത്തിൽ എഡ്‌വാർഡ് നോർട്ടണും എഡ്‌വാർഡ് ഫർലോങ്ങും അസാമാന്യ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഇന്റെർനെറ്റ് മൂവി ഡാറ്റാബേസ് -ഐ.എം.ഡി.ബി- ടോപ്പ് 250 ലിസ്റ്റിൽ മുപ്പത്തിരണ്ടാം സ്ഥാനത്ത് അമേരിക്കൻ ഹിസ്റ്ററി എക്സ് സ്ഥാനം പിടിച്ചിരിക്കുന്നു.