Aquaman
അക്വാമാൻ (2018)

എംസോൺ റിലീസ് – 1588

Download

14322 Downloads

IMDb

6.8/10

കടല്‍ രാജ്യമായ അറ്റ്ലാന്റയിലെ രാജകുമാരിയും കരയിലെ ലൈറ്റ്ഹൌസ് സൂക്ഷിപ്പുകാരനും തമ്മിലുള്ള പ്രണയ ബന്ധത്തിലാണ് പകുതി മനുഷ്യനും പകുതി അറ്റ്ലാന്റിയനുമായ ആര്‍തര്‍ ജനിച്ചത്. ആര്‍തര്‍ ജനിച്ചയുടനെ അവന്റെയും അവന്റെ പിതാവിന്റെയും സുരക്ഷിതത്വം മാത്രം മുന്‍നിര്‍ത്തി അമ്മയായ അറ്റ്ലാന്ന തന്നെ തെരഞ്ഞ് വന്ന അറ്റ്ലാന്‍റിയന്‍ സൈനികര്‍ക്കൊപ്പം കടലിനടിയിലേക്ക് മടങ്ങിപ്പോകുന്നു.

യുവാവായിക്കഴിഞ്ഞപ്പോള്‍ ആര്‍തറിനെ തേടി കടല്‍ രാജ്യത്ത് നിന്നൊരു സുന്ദരിയെത്തി. ആര്‍തര്‍ അവളോടൊപ്പം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സാഹസികയാത്രക്കായി പുറപ്പെടുകയാണ്. തന്റെ സ്വത്വവുമായി പൊരുത്തപ്പെടാൻ മാത്രമല്ല, സ്വന്തം വിധി നിറവേറ്റാൻ പൂർണ്ണമായും താന്‍ യോഗ്യനാണോ എന്ന് കണ്ടെത്താനും ഈ യാത്ര അവനെ പ്രേരിപ്പിക്കും: ഒരു രാജാവായിമാറാന്‍.

ജേസൺ മൊമോവ, ആമ്പര്‍ ഹേര്‍ഡ്. വില്ല്യം ഡിഫോ, പാട്രിക് വില്‍സണ്‍, നിക്കോള്‍ കിഡ്മാന്‍ തുടങ്ങിയ വമ്പന്‍താരനിര അണിനിരക്കുന്ന, ലോകം മുഴുവന്‍ വന്‍ സാമ്പത്തിക വിജയം നേടിയ ഹോളിവുഡ് ചിത്രമാണ് 2018 ല്‍ പുറത്തിറങ്ങിയ അക്വാമാന്‍. ജെയിംസ് വാന്‍ സംവിധാനം ചെയ്തു ഈ ചിത്രം കംപ്യുട്ടര്‍ ഗ്രാഫിക്സിന്റെ ഒരതിശയലോകം കൂടിയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നിടുന്നത്.