Avengers: Endgame
അവഞ്ചേഴ്‌സ്: എൻഡ്ഗെയിം (2019)

എംസോൺ റിലീസ് – 1176

Subtitle

43728 Downloads

IMDb

8.4/10

മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ (MCU) 22ആമത്തെ ചിത്രവും അവേഞ്ചേഴ്‌സ് ഇൻഫിനിറ്റി വാറിന്റെ തുടർച്ചയുമായി ഇറങ്ങിയ സൂപ്പർഹീറോ ചിത്രമാണ് അവേഞ്ചേഴ്‌സ് എൻഡ്ഗെയിം.

താനോസിന്റെ വിരൽ ഞൊടിക്കലിൽ പ്രപഞ്ചത്തിലെ പകുതി ജീവജാലങ്ങൾ മാഞ്ഞുപോയതിന്റെ ആഘാതത്തിലാണ് ഭൂമിയും ബാക്കിയുള്ള മനുഷ്യരും. അവേഞ്ചേഴ്‌സ് ടീമിലെ അവശേഷിക്കുന്ന അംഗങ്ങൾ എന്ത് വിലകൊടുത്തും മാഞ്ഞുപോയവരെ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുകയാണ്. ഇതിനായി അവർ ടൈം ട്രാവലിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന അവേഞ്ചേഴ്സിന് മുന്നിൽ താനോസിനെ വീണ്ടും നേരിടുക എന്ന കടമ്പ തരണം ചെയ്യേണ്ടിവരുന്നു.

അവതാറിനെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ പണംവാരി ചിത്രമെന്ന റെക്കോർഡ് നേടിയ ചിത്രം 10 വർഷങ്ങളായി ഫാൻസിന് ചിരപരിചിതരായ ഒട്ടേറെ സൂപ്പർഹീറോസിന്റെ അവസാന ചിത്രം കൂടെയാണ്.