Before Midnight
ബിഫോർ മിഡ്നൈറ്റ് (2013)

എംസോൺ റിലീസ് – 2154

Download

3833 Downloads

IMDb

7.9/10

ബിഫോർ സൺറൈസ്, ബിഫോർ സൺസെറ്റ്, ബിഫോർ മിഡ്നൈറ്റ് എന്നീ മൂന്ന് ചിത്രങ്ങൾ ഉൾപ്പെടുന്ന ബിഫോർ ട്രയലജിയിലെ അവസാന ചിത്രമാണ് ബിഫോർ മിഡ്നൈറ്റ്. ഈ ചിത്രത്തിൽ ജെസിയുടെയും സെലിന്റെയും ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളും താളപ്പിഴകളുമാണ് നമ്മൾ കാണുന്നത്.

ജെസിയും സെലിനും ഒരു വേനലവധിക്കാലം ചിലവഴിക്കാൻ മക്കളോടൊപ്പം ഗ്രീസിലേയ്ക്ക് പോകുന്നതും എഴുത്തുകാരായ കൂട്ടുകാരോടൊപ്പം ജീവിതത്തെ കുറിച്ച് സംസാരിക്കുന്നതും, രണ്ടാം പകുതിയിൽ ആദ്യ രണ്ടു ചിത്രങ്ങളെയും പോലെ ജെസിയും സെലിനും മാത്രമുള്ള നിമിഷങ്ങളുമാണ് ഉള്ളത്. ജീവിതത്തെ കുറിച്ചുള്ള ഒരു പാഠപുസ്തകമാണ് ഏതാണ്ട് ഒരു ദശാബ്ദം വീതം ഇടവേളയുള്ള ഈ മൂന്ന് ചിത്രങ്ങൾ. ഈ കാലഘട്ടത്തിൽ രണ്ടു വ്യക്തികൾക്കുണ്ടാവുന്ന മാറ്റങ്ങൾ ഇതിലും മികച്ച രീതിയിൽ മറ്റെവിടെയും കാണാൻ സാധിക്കില്ല.