Black Adam
ബ്ലാക്ക് ആഡം (2022)

എംസോൺ റിലീസ് – 3159

അയ്യായിരം വർഷങ്ങൾക്ക് മുമ്പ്, ഖാണ്ഡാക് അഖ്-റ്റോണ്‍ രാജാവിന്റെ സ്വേച്ഛാധിപത്യ ഭരണത്തിൻ കീഴിലായിരുന്നു. അദ്ദേഹം പൈശാചിക ശക്തികളാല്‍ സബ്ബാക്കിന്റെ കിരീടം നിര്‍മ്മിക്കുന്നു. ദുര്‍ഭരണത്തില്‍ വശം കെട്ട മാന്ത്രികര്‍ ഷസാമിന്റെ ശക്തികളാല്‍ ടെത്ത് ആഡം എന്ന ചാമ്പ്യനെ സൃഷ്ടിയ്ക്കുന്നു. തുടര്‍ന്ന് ടെത്ത് ആഡം അഖ്-റ്റോണ്‍ രാജാവിനെ കൊന്നിട്ട് കാലയവനികയില്‍ മറയുന്നു.

ഇന്നത്തെ ഖാണ്ഡാക് ഇന്റർഗ്യാങ്ങ് എന്ന വിദേശീയരുടെ കീഴിലാണ്. ഇവരുടെ ദുര്‍ഭരണത്തില്‍ ഗതികെട്ട ഖാണ്ഡാകിലെ ജനങ്ങള്‍ ഇതിഹാസത്തിലെ ചാമ്പ്യന്‍ വരുമെന്ന പ്രതീക്ഷയില്‍ ജീവിക്കുകയാണവർ. പുരാവസ്തു ഗവേഷകയായ അഡ്രിയാന തോമസ്, സഹോദരൻ കരീമിന്റെയും സഹപ്രവർത്തകരായ സമീറിന്റെയും ഇഷ്മേലിന്റെയും സഹായത്തോടെ സബ്ബാക്കിന്റെ കിരീടം കണ്ടെത്താൻ ശ്രമിക്കുമ്പോൾ, അതിനിടയില്‍ ഇന്റർഗ്യാങ്ങ് അവരെ ആക്രമിക്കുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ അഡ്രിയാന ടെത്ത് ആഡത്തെ സ്വതന്ത്രനാക്കുകയും ചെയ്യുന്നു, തുടര്‍ന്ന് നടക്കുന്ന കഥയാണ് ഡിസി കോമിക്സിലെ ആന്റി-ഹീറോയെ അടിസ്ഥാനമാക്കി 2022-ൽ പുറത്തിറങ്ങിയ സൂപ്പർഹീറോ ചിത്രമായ ബ്ലാക്ക്‌ ആഡം പറയുന്നത്.

ഡിസി എക്സ്റ്റെൻഡഡ് യൂണിവേഴ്‌സിലെ പതിനൊന്നാമത്തെ ചിത്രമായ ഇതില്‍, ബ്ലാക്ക്‌ ആഡമായി എത്തുന്നത് ഡ്വെയ്‌ൻ ജോൺസണാണ്. അദ്ദേഹത്തിന്റെ പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. സൂപ്പര്‍ഹീറോ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു വിരുന്നാണ് ഈ ചിത്രം.