Bridge to Terabithia
ബ്രിഡ്ജ് ടൂ ടെറബിത്തിയ (2007)

എംസോൺ റിലീസ് – 3335

Download

7303 Downloads

IMDb

7.2/10

ക്യാതറിൻ പാറ്റേഴ്സണിന്റെ ഇതേ പേരിൽതന്നെയുള്ള നോവലിനെ ആസ്പദമാക്കി 2007-യിൽ ഗാബോർ ക്സുപ്പോ സംവിധാനം ചെയ്ത്, പ്രധാന കഥാപാത്രങ്ങളായി ജോഷ് ഹച്ചേഴ്സണും അന്നസോഫിയ റോബും അഭിനയിച്ചു പുറത്ത് വന്ന ചിത്രമാണ് “ബ്രിഡ്ജ് ടു ടെറബിത്തിയ“.

ജോഷ് ഹച്ചേഴ്സണ് അവതരിപ്പിക്കുന്ന ജെസ്സി ആരോൺസെന്ന സ്കൂൾ കുട്ടി ചിത്രവരയും സ്പോർട്സും മാത്രമായി തന്റെ ലോകത്ത് ഒതുങ്ങി കൂടി കഴിയുന്നൊരു കഥാപാത്രമാണ്. കൃഷിക്കാരനും ഷോപ്പ് കീപ്പറുമായ അച്ഛനും, അമ്മയും നാല് പെങ്ങന്മാരും അടങ്ങുന്നതാണ് അവന്റെ കുടുംബം. അന്നന്നത്തെ വരുമാനത്തിൽ നിന്നായിരുന്നു ആ കുടുംബം കഴിഞ്ഞു പോന്നിരുന്നത്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് നന്നേ ചെറുപ്പത്തിലെ ജെസ്സിയെയും ബാധിച്ചിരുന്നു. എങ്കിലും അവന് ആരോടും പരിഭവം ഉണ്ടായിരുന്നില്ല. രാവിലെ ഉണരും, ഓടാൻ പോകും, അച്ഛൻ ഏൽപ്പിച്ച പണികൾ തീർക്കും സ്കൂൾ ബസ് വരുമ്പോൾ കാന്തരിയായ കുഞ്ഞനുജത്തിക്ക് ഒപ്പം സ്കൂളിൽ പോകും, സ്കൂളിൽ ജെസ്സിക്ക് കൂട്ടുകാരും ഉണ്ടായിരുന്നില്ല, എന്നാൽ തന്റെ മ്യൂസിക് ടീച്ചറോട് അവന് വല്ലാത്തൊരു ഇഷ്ടം ഉണ്ടായിരുന്നു. സ്കൂൾ വിട്ടാൽ തോട്ടത്തിലെ ജോലികൾ തീർത്ത് അവൻ വരയ്ക്കാൻ തുടങ്ങും. അങ്ങനെയിരിക്കെയാണ് ജെസ്സിയുടെ വീടിനടുത്ത് പുതിയൊരു താമസക്കാര് വരുന്നത്, പുതിയ അയൽക്കാരിൽ, അവന്റെ അതെ ക്ലാസ്സിൽ ചേർന്ന് പഠിക്കുന്ന ലെസ്ലിയെന്ന പെൺകുട്ടിയുമായി അവൻ സുഹൃത്ത് ബന്ധത്തിൽ എത്തുന്നു, അവനെപ്പോലെ അവളും തീരേ ചെറുപ്പത്തിലേ ഒരുപാട് ഏകാന്തത അനുഭവിക്കുന്നുണ്ടായിരുന്നു. ആ ഏകാന്തത അവസാനിപ്പിക്കാൻ അവനും അവളും അവരുടേതായ ഒരു ലോകം തന്നെ സൃഷ്ടിക്കുന്ന കഥയാണ് “ബ്രിഡ്ജ് ടു ടെറബിത്തിയ“.