എംസോൺ റിലീസ് – 2851

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Jim Sheridan |
പരിഭാഷ | വിഷ്ണു പ്രസാദ് |
ജോണർ | ആക്ഷൻ, ഡ്രാമ, ത്രില്ലർ |
ഭാര്യയും 2 പെൺമക്കളും അടങ്ങിയ സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുന്ന ആളാണ് ക്യാപ്റ്റൻ സാം കെഹിൽ. സാമിന്റെ സഹോദരനാണ് ടോമി. മോഷണക്കുറ്റത്തിന് ജയിലിൽ കഴിഞ്ഞ ടോമിയെ, സാമിന്റെ ഭാര്യ ഗ്രേസിനും മക്കൾക്കും ഇഷ്ടമല്ലായിരുന്നു.
ഒരു നാൾ അഫ്‌ഗാനിസ്ഥാനിലേക്ക് പോകേണ്ടി വരുന്ന സാം അവിടെ വെച്ചൊരു ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചെന്ന് നാട്ടിലറിയുന്നു. സാമിന്റെ മരണത്തോടെ ആകെ തളർന്ന ഗ്രേസിനും മക്കൾക്കും ടോമി താങ്ങാകുന്നു, വൈകാതെ തന്നെ ടോമി അവരുടെയെല്ലാം ഇഷ്ടം പിടിച്ചുപറ്റി.
എന്നാൽ സാം മരിച്ചിരുന്നില്ല. തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി, രഹസ്യ വിവരങ്ങൾ കിട്ടാൻ വേണ്ടി ഉപദ്രവിക്കുകയും അവനെക്കൊണ്ട് പലതും ചെയ്യിപ്പിക്കുകയും ചെയ്തു. പിന്നീട് അവിടെ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ സാമിന്, താൻ സഹിക്കേണ്ടി വന്ന യാതനകളും, തന്റെ കുടുംബത്തിന് വേണ്ടി ചെയ്ത തെറ്റും ആരോടും പറയാൻ പറ്റാതെ ബുദ്ധിമുട്ടുന്നു. സഹോദരനായ ടോമി, സ്വന്തം ഭാര്യയുമായി സെക്സിൽ ഏർപ്പെടുന്നുണ്ടെന്ന് പോലും സാമിന് സംശയമുണ്ടാകുന്നു. പിന്നീട് ആ കുടുംബത്തിൽ നടക്കുന്ന പ്രശ്നങ്ങളാണ് ബ്രദേഴ്‌സ് എന്ന ഈ സിനിമ പറയുന്നത്.