Bullet Train
ബുള്ളറ്റ് ട്രെയിൻ (2022)

എംസോൺ റിലീസ് – 3096

Download

30273 Downloads

IMDb

7.3/10

പേര് വ്യക്തമാക്കുന്നതു പോലെ ബുള്ളറ്റ് ട്രെയിനിൽ നടക്കുന്നതായ ദൃശ്യങ്ങളാണ് ചിത്രത്തിൽ 95 ശതമാനത്തിലധികവും. ടോക്കിയോയിൽ നിന്നും ക്യോട്ടോയിലേക്ക് സഞ്ചരിക്കുന്ന ഒരു ബുള്ളറ്റ് ട്രെയിനിൽ കയറുന്നവരെ ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത്. യാത്രക്കാരായി കയറുന്ന അവരുടെ ലക്ഷ്യങ്ങൾ പലതാണെങ്കിലും അവരെ പരസ്പരം ബന്ധിപ്പിക്കുന്ന ചിലതുണ്ട്. ലേഡിബഗ് എന്നു വിളിപ്പേരുള്ള കഥാനായകൻ ഒരു പ്രൊഫഷണൽ കില്ലറാണ്. തന്റെ ബോസായ മരിയയുടെ നിർദ്ദേശപ്രകാരം ട്രെയിനിൽ നിന്നും ഒരു പെട്ടി കൈക്കലാക്കാനാണ് ലേഡിബഗ് എത്തിയത്. വൈറ്റ് ഡെത്ത് എന്നറിയപ്പെടുന്ന ക്രൂരനായൊരു മാഫിയ തലവന്റെ പെട്ടിയായിരുന്നു അത്. ആ പെട്ടിക്കും വൈറ്റ് ഡെത്തിന്റെ മകനും സുരക്ഷയൊരുക്കാനായി നിയോഗിക്കപ്പെട്ടവരാണ് ലെമണും, ടാഞ്ചെറിനും. ഇവരെക്കൂടാതെ ഒരു കൗമാരക്കാരിയ പെൺകുട്ടി, ഒരു ജാപ്പനീസ് കൊലയാളി, വൂൾഫ് എന്നു പേരുള്ള മെക്സിക്കൻ കൊലയാളി എന്നിങ്ങനെ ഒട്ടേറെപ്പേർ വിവിധ ലക്ഷ്യങ്ങളുമായി ആ ട്രെയിനിൽ ഉണ്ടായിരുന്നു. ഇവരൊക്കെ പരസ്പരം ഏറ്റുമുട്ടേണ്ടതായ സാഹചര്യങ്ങൾ ഉണ്ടാകുന്നതും തുടർന്നുള്ള കാഴ്ചകളുമാണ് ബുള്ളറ്റ് ട്രെയിനിലുള്ളത്.