എംസോൺ റിലീസ് – 3404

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Logan George, Celine Held |
പരിഭാഷ | അഖില പ്രേമചന്ദ്രൻ, ശ്രീധർ |
ജോണർ | ഡ്രാമ, മിസ്റ്ററി, ത്രില്ലർ |
കാഡോ കായലിന്റെ സമീപത്ത് താമസിക്കുന്ന രണ്ടുപേരുടെ ജീവിതത്തിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. അവരുടെ ജീവിതവും അതിലുള്ള പിരിമുറുക്കങ്ങളും കാണിച്ച് പതിഞ്ഞ താളത്തിൽ മുന്നോട്ടുപോകുന്ന സിനിമ, കിളിപറത്തുന്ന ചില ട്വിസ്റ്റുകളിലേക്ക് കടക്കുന്നതോടുകൂടി പ്രേക്ഷകൻ കായലിന്റെ നടുവിൽ പെട്ട അവസ്ഥയിലാകും.
മനോജ് നൈറ്റ് ശ്യാമളൻ അവതരിപ്പിക്കുന്ന ചിത്രത്തിൽ കായലും ആ പരിസരവും നൽകുന്ന ഒരു സിനിമാറ്റിക് അന്തരീക്ഷം മികച്ച പശ്ചാത്തല സംഗീതം കൂടി ചേരുമ്പോൾ നമ്മളെ വേറൊരു ലോകത്തെത്തിക്കുന്നുണ്ട്. ഡാർക്ക് സീരീസ് കണ്ടിട്ടുള്ളവർക്ക് കിട്ടിയിട്ടുള്ള അതേ “വൈബ്” ഈ ചിത്രവും നൽകുന്നുണ്ട്. നോൺ ലീനിയർ ആഖ്യാനം ചിത്രത്തെ മികച്ചതാക്കുന്നു. കൂടാതെ പ്രധ്യാന കഥാപാത്രങ്ങളായ എല്ലിയേയും പാരീസിനേയും അവതരിപ്പിച്ച എലീസയുടേയും ഡൈലാന്റെയും പ്രകടനം എടുത്തു പറയേണ്ടതാണ്.