Captain America: The Winter Soldier
ക്യാപ്റ്റന്‍ അമേരിക്ക: ദി വിന്റർ സോള്‍ജ്യര്‍ (2014)
എംസോൺ റിലീസ് – 236
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Anthony Russo, Joe Russo |
പരിഭാഷ: | വിജയ് ശങ്കർ |
ജോണർ: | ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ |
മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ ഒമ്പതാമത്തേയും ക്യാപ്റ്റൻ അമേരിക്ക: ദി ഫസ്റ്റ് അവഞ്ചര്‍ (2011) എന്ന സിനിമയുടെ സീക്വലുമാണ് ക്യാപ്റ്റന്‍ അമേരിക്ക: ദി വിന്റർ സോള്‍ജ്യര്‍.
ന്യൂയോർക്കിലെ ദാരുണ സംഭവങ്ങൾക്ക് ശേഷം, സ്റ്റീവ് റോജേഴ്‌സ്, വാഷിംഗ്ടൺ, ഡി.സിലേക്ക് വന്ന് സമകാലത്തിനൊപ്പം പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. S.H.I.E.L.D ന് നേരിയൊരു അറ്റാക്ക് നടക്കുന്നതിലൂടെ ലോകത്തെ മുഴുവൻ അപകടത്തിലാക്കുന്ന ഒരു വലയിലേക്ക് കൂടെയുള്ള സഹപ്രവർത്തകൻ റോജേഴ്സിനെ തള്ളിയിടുന്നു. ബ്ലാക്ക് വിഡോയും പുതിയ സുഹൃത്തുമായ ഫാൽക്കണും ചേർന്ന് ആ അപകടത്തിനെ ഇല്ലാതാക്കാൻ പുറപ്പെടുന്നു. എന്നാൽ മുന്നിലേക്ക് പുതിയൊരു ശത്രു കടന്നു വരുന്നു.