CODA
കോഡ (2021)

എംസോൺ റിലീസ് – 2979

Subtitle

11529 Downloads

IMDb

8/10

2021 ആപ്പിൾ ടിവിയിലൂടെ പുറത്തുവന്ന ചിത്രമാണ് കോഡ. 2014-ൽ ഇറങ്ങിയ ഫ്രഞ്ച് ചിത്രമായ La Famille Bélier നെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രമൊരുക്കിയത്.

ഷാൻ ഹേയ്ഡർ സംവിധാനം ചെയ്ത ചിത്രം 94 ആമത് ഓസ്കാർ അവാർഡിൽ മികച്ച ചിത്രം അടക്കം മൂന്ന് അവാർഡുകൾ നേടി. Child Of Deaf Adults എന്നതാണ് CODAയുടെ പൂർണ്ണരൂപം.

റൂബി ഒരു ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ്, അവളുടെ അച്ഛനും അമ്മയ്ക്കും സഹോദരനും കേൾവിശക്തിയില്ല. അതുകൊണ്ടുത്തന്നെ മൂവരുടെയും ജീവിതം പൂർണ്ണമായും റൂബിയെ ആശ്രയിച്ചാണ്, റൂബിയില്ലാതെ ഒരു ദിവസം പോലും കഴിച്ചുകൂട്ടാൻ അവർക്ക് കഴിയില്ല.
ഒരുക്കൽ റൂബിയുടെ പാടാനുള്ള കഴിവ് സ്കൂളിലെ സംഗീത അധ്യാപകൻ കണ്ടെത്തുകയും അവൾക്കുവേണ്ടി സ്‌പെഷ്യൽ ക്ലാസ് ആരംഭിക്കുകയും ചെയ്യുന്നു. റൂബി തന്റെ സ്വപ്നമായ സംഗീതത്തിലേക്ക് അടുക്കുമ്പോൾ തങ്ങളുടെ മകൾ അകന്നുപോവുമോയെന്ന പേടി മാതാപിതാക്കളെ അലട്ടാൻ തുടങ്ങുന്നു.