Con Air
കോൺ എയർ (1997)

എംസോൺ റിലീസ് – 1590

IMDb

6.9/10

1997 പുറത്തിറങ്ങിയ നിക്കോളാസ് കേജ്‌ നായകനായ ഒരു
ആക്ഷൻ ത്രില്ലർ സിനിമയാണ് കോൺഎയർ.

കാമറൂൺ പോ, കയ്യബദ്ധത്തിൽ ഒരാളെ കൊലപ്പെടുത്തി ജയിൽ ശിക്ഷ കഴിഞ്ഞ് ഭാര്യയെയും ഇതുവരെ കണ്ടിട്ടില്ലാത്ത മകളെയും കാണാൻ പോകുന്ന മുൻ ആർമി റേഞ്ചറാണ്.

ജയിൽ ഷിഫ്‌റ്റിംഗിനായി മറ്റൊരു ജയിലിലേക്ക് കൊടും കുറ്റവാളികളെ
കൊണ്ടുപോകുന്ന U.S മാർഷൽ സർവീസിന്റെ വിമാനത്തിലായിരുന്നു ശിക്ഷ കഴിഞ്ഞിറങ്ങുന്ന കാമറൂൺ പോയേയും കൊണ്ടുപോകുന്നത്.
യാത്ര മദ്ധ്യേ വെച്ച് ആ കുറ്റവാളികൾ വിമാനത്തിനെ ഹൈജാക്ക് ചെയ്യുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നു. അവരെ പിടിക്കാനായി U.S മാർഷൽ വിൻസ് ലാർക്കിനും പുറകെ പുറപ്പെടുന്നു.
കാമറൂൺ പോയ്ക്ക് രക്ഷപ്പെടാനുള്ള അവസരം ലഭിച്ചിട്ടും രക്ഷപ്പെടാതെ
തന്റെ കൂടുകാരനെ രക്ഷിക്കാനും രക്ഷപ്പെടുന്ന കുറ്റവാളികളെ പിടികൂടാനായി കാമറൂൺ പോ അധികാരികളെ സഹായിക്കുന്നതുമാണ് പിന്നീടുള്ള കഥ.