Conclave
കോൺക്ലേവ് (2024)

എംസോൺ റിലീസ് – 3431

Download

10779 Downloads

IMDb

7.4/10

2016-ല്‍ പുറത്തിറങ്ങിയ അതേ പേരിലുള്ള റോബര്‍ട്ട് ഹാരിസ് നോവലിനെ അടിസ്ഥാനമാക്കി ജര്‍മ്മന്‍ സംവിധായകന്‍ എഡ്‌വേര്‍ഡ്‌ ബെര്‍ഗര്‍ (ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രന്റ്‌) സംവിധാനം ചെയ്തു 2024-ല്‍ പുറത്തിറങ്ങിയ മിസ്റ്ററി ത്രില്ലര്‍ ചിത്രമാണ് “കോണ്‍ക്ലേവ്“.

നിലവിലെ മാര്‍പ്പാപ്പ ഹൃദയാഘാതം മൂലം മരിച്ചതിനെ തുടര്‍ന്ന് പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനായി കര്‍ദ്ദിനാള്‍ സംഘത്തിന്റെ കോണ്‍ക്ലേവ് വിളിച്ചുകൂട്ടുന്നു. കര്‍ദ്ദിനാള്‍ സംഘത്തിന്റെ തലവനും, കോണ്‍ക്ലേവിന്റെ മേല്‍നോട്ടവും വഹിക്കുന്നത് കര്‍ദ്ദിനാള്‍ തോമസ്‌ ലോറന്‍സാണ്. കോണ്‍ക്ലേവ് മുന്നോട്ട് പോകുന്തോറും കോണ്‍ക്ലേവിന് വന്ന പല കര്‍ദ്ദിനാള്‍മാരെയും കുറിച്ചുള്ള രഹസ്യങ്ങളുടെ ചുരുളഴിയപ്പെടുന്നു.