Crash
ക്രാഷ്‌ (1996)

എംസോൺ റിലീസ് – 2354

ദമ്പതികളായ ജയിംസ് ബാലഡും ഭാര്യ കാതറിനും നിയന്ത്രണങ്ങളില്ലാത്ത ലൈംഗിക ജീവിതം നയിക്കുന്നവരാണ്. ഇഷ്ടമുള്ളവരുമായി ബന്ധത്തിൽ ഏർപ്പെടുന്ന ഇവരുടെ ദാമ്പത്യം പക്ഷേ അത്രകണ്ട് തൃപ്തികരമല്ല. അവിഹിത ബന്ധങ്ങളുടെ വിവരങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നതിലാണ് അവർ സുഖം കണ്ടെത്തുന്നത്.
ഒരിക്കൽ ജയിംസിന്റെ കാർ അപകടത്തിൽ പെടുന്നു. ഇതേ അപകടത്തിൽ പരിക്കേറ്റ സ്ത്രീയുമായി ആശുപത്രിയിൽ വച്ച് അയാൾ അടുപ്പത്തിലാകുന്നു. ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങുന്ന രണ്ടു പേരും പുതിയൊരു ലോകമാണ് കാണുന്നത്. നിരത്തിലെ വാഹനങ്ങൾ മുമ്പത്തേതിന്റെ പത്തിരട്ടിയായെന്ന് ഇരുവർക്കും ഒരേ പോലെ തോന്നലുണ്ടാകുന്നു. ലൈംഗികതക്ക് അത്യന്തം വിചിത്രമായ പുതിയൊരു തലം തേടുന്ന ചിലരുടെ ഇടയിലേക്കാണ് അവർ ചെന്ന് പെടുന്നത്.
ജെ. ജി. ബാലഡ് 1973ൽ എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.