Deadpool & Wolverine
ഡെഡ്പൂൾ & വോൾവറിൻ (2024)

എംസോൺ റിലീസ് – 3410

Download

17250 Downloads

IMDb

7.6/10

ഡെഡ്പൂൾ 2വിന്റെ തുടർച്ചയായി മാർവൽ പുറത്തിറക്കിയ സൂപ്പർഹീറോ ആക്ഷൻ കോമഡി ചിത്രമാണ് ‘ഡെഡ്പൂൾ & വോൾവറിൻ’.

ഡെഡ്പൂൾ 2വിന് ശേഷം സൂപ്പർഹീറോ ജീവിതം ഉപേക്ഷിച്ച വേഡ് വിൽസൺ ഒരു കാർ ഡീലറായി ജീവിക്കുകയാണ്. അങ്ങനെയിരിക്കേ ഒരുനാൾ അയാൾക്കായി ടൈം വേരിയൻസ് അതോറിറ്റി (TVA) ആളെ വിടുന്നു. വേഡ് ആഗ്രഹിക്കുന്ന ഒരു ജീവിതം ഓഫർ ചെയ്യുന്ന TVA പക്ഷേ പകരമായി അയാളോട് സ്വന്തം ടൈംലൈൻ ഉപേക്ഷിച്ച് തങ്ങളുടെ കൂടെ ചേരാൻ ആവശ്യപ്പെടുകയാണ്.

വേഡ് തന്റെ യൂണിവേഴ്സിനെ കൈവിടുമോ, വോൾവറിന് ഇവിടെന്താ കാര്യം? തുടങ്ങിയ ചോദ്യങ്ങൾക്ക് എല്ലാമുള്ള ഉത്തരമാണ് ഡെഡ്പൂൾ & വോൾവറിൻ നൽകുന്നത്.

നിരൂപക പ്രശംസകൾക്ക് പുറമേ നിലവിൽ ഏറ്റവും കളക്ഷൻ നേടിയ R-റേറ്റഡ് ചിത്രം എന്ന റെക്കോർഡും ഡെഡ്പൂൾ & വോൾവറിന് സ്വന്തമാണ്. വയലന്റ് രംഗങ്ങളും, അശ്ലീലമായ ഭാഷാ പ്രയോഗങ്ങളും ഉൾച്ചേർന്നിട്ടുള്ളതിനാൽ മുതിർന്നവർ മാത്രം ചിത്രം കാണാൻ ശ്രമിക്കുക.

ഡെഡ്പൂൾ & വോൾവറിൻ കാണുന്നതിന് മുൻപായി ലോക്കി സീസൺ 1 & 2, ലോഗൻ എന്നിവ കാണുന്നത് ഗുണകരമായിരിക്കും.