District 9
ഡിസ്ട്രിക്റ്റ് 9 (2009)

എംസോൺ റിലീസ് – 3293

Download

5547 Downloads

IMDb

7.9/10

അന്യഗ്രഹജീവികളും മനുഷ്യരും ഭൂമിയിൽ ഒത്തൊരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്ന നിറം പിടിപ്പിച്ച കഥകൾ പല കാർട്ടൂണുകൾക്കും വിഷയമായിട്ടുണ്ട്. എന്നാല്‍ അങ്ങനെയൊന്ന് യഥാര്‍ത്ഥത്തിൽ നടന്നാൽ നമ്മളില്‍ എത്ര പേർ ഉൾക്കൊള്ളും? അങ്ങനൊരു റിയലിസ്റ്റിക് സാഹചര്യത്തെ തുറന്നുകാട്ടാനാകണം, ഡിസ്ട്രിക്റ്റ് 9 ചിത്രീകരിച്ചിരിക്കുന്നത് ഒരു ഡോക്യുമെന്ററി ശൈലിയിലാണ്.

അന്യഗ്രഹത്തിൽ നിന്ന് സ്പേസ്ഷിപ്പ് വന്നത് അമേരിക്കയിലായിരുന്നില്ല. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിന് മുകളിൽ അതങ്ങനെ മാസങ്ങളോളം നിശ്ചലമായി നിലകൊണ്ടു. ഒടുവില്‍ ചട്ടക്കൂട്ട് പൊളിച്ച് അകത്തുകേറിയ ദൗത്യസംഘം കണ്ടത്, മൃതപ്രായരായി കിടക്കുന്ന ലക്ഷക്കണക്കിന് അന്യഗ്രഹജീവികളെയായിരുന്നു.

മാനുഷികമൂല്യങ്ങളെ മുൻനിർത്തി അവരെ ‘പ്രോൺ’ എന്ന് വിളിപ്പേരിട്ട് സർക്കാർ, സ്പേസ്ഷിപ്പിന് തൊട്ടുതാഴെയുള്ള ഭൂമിയിൽ ചേരി കെട്ടി പാർപ്പിച്ചു. പക്ഷേ അവരും മനുഷ്യരും ഒരുമിച്ചുള്ള ജീവിതസാഹചര്യങ്ങളിൽ കലഹങ്ങളും കുഴപ്പങ്ങളും പെരുകിയത്, കോളനി ഒഴിപ്പിച്ച് അവരെയെല്ലാം നഗരത്തിന് വെളിയിലേക്ക് മാറ്റാൻ സർക്കാരിനെ നിർബന്ധിതരാക്കി. എന്നാല്‍ അതിനായി ഉത്സാഹിച്ച് മുന്നില്‍ നിന്ന MNU എന്ന കോർപ്പറേറ്റിന്റെ കണ്ണ് പ്രോണുകളുടെ അത്യാധുനികമായ ആയുധങ്ങളിലായിരുന്നു!

ഫാന്റസി സ്വഭാവമുള്ള കഥയായിരുന്നിട്ടുകൂടി, റിയലിസത്തിൽ അവതരിപ്പിക്കാൻ സംവിധായകന്‍ കാണിച്ച യുക്തിബോധം പ്രശംസനീയമാണ്. സാധാരണ സിനിമകളിൽ നിന്ന് വ്യത്യസ്തമായി അന്യഗ്രഹജീവികളെ അവതരിപ്പിച്ചതും വേറിട്ട കഥാ സന്ദർഭവും പശ്ചാത്തലവുമൊക്കെ ഇതിനെ ഏലിയൻ ജോണറിലെ മികച്ച ചിത്രങ്ങളിലൊന്നാക്കുന്നു.