Doctor Strange
ഡോക്ടർ സ്ട്രേഞ്ച് (2016)

എംസോൺ റിലീസ് – 776

Download

7031 Downloads

IMDb

7.5/10

പ്രശസ്തനായ ന്യൂറോ സർജനായ സ്റ്റീഫൻ സ്ട്രേഞ്ചിന് (Benedict Cumberbatch), ഒരിക്കൽ കാർ ആക്‌സിഡന്റിൽ ഗുരുതരമായ പരിക്കേൽക്കുന്നു. നാഡികളെ വരെ ബാധിച്ച പരിക്ക് കാരണം വിരലുകൾ പോലും ശരിയായി ചലിപ്പിക്കാൻ കഴിയാതെ വരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിൽ ചികിത്സയില്ലാത്ത ഈ അവസ്ഥയ്ക്ക് പ്രതിവിധി കമർ-താജ് എന്നൊരു സ്ഥലത്തുണ്ടെന്ന് അറിഞ്ഞ്, സ്ട്രേഞ്ച് അവിടേക്ക് പുറപ്പെടുന്നു.

അവിടെയെത്തുന്ന സ്ട്രേഞ്ചിനു മുന്നിലേക്ക് ഇതുവരെ കേട്ടിട്ടുപോലുമില്ലാത്ത മഹേന്ദ്രജാലത്തിന്റെ ലോകം, കമർ-താജിലെ മാന്ത്രികാചാര്യയായ ഏൻഷ്യന്റ് വൺ തുറന്നിടുന്നു. ചികിത്സ തേടി വന്ന സ്ട്രേഞ്ചിന് പുതിയ ലോകത്തെ പ്രശ്നങ്ങളിൽ ഇടപെടേണ്ടി വരുന്നതോടെ പുതിയൊരു സൂപ്പർ ഹീറോ പിറവിയെടുക്കുകയാണ്.

മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ പതിനാലാമത് ചിത്രമായി ഇറങ്ങിയ ഡോക്ടർ സ്‌ട്രേഞ്ച് ഒരിക്കൽ പോലും പ്രേക്ഷകരെ നിരാശപ്പെടുത്തില്ല. മികച്ച സംഘട്ടന രംഗങ്ങളാലും അതി മനോഹരമായ VFX രംഗങ്ങളാലും അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളാലും സമ്പന്നമായ ചിത്രം സ്കോട്ട് ഡെറിക്സണാണ് സംവിധാനം ചെയ്തത്. ആ വർഷത്തെ ഓസ്കാറിൽ മികച്ച വിഷ്വൽ എഫക്റ്റ്സിനുള്ള നോമിനേഷൻ നേടിയ ചിത്രം 678 മില്യൺ ഡോളറോളം നേടി ബോക്സോഫീസിലും വൻവിജയമായി.
ഈ സിനിമയുടെ രണ്ടാംഭാഗമായ ഡോക്ടർ സ്‌ട്രേഞ്ച് ഇൻ ദ മൾട്ടിവേഴ്സ് ഓഫ് മാഡ്നസ് 2022-ൽ പുറത്തിറങ്ങി.