എം-സോണ്‍ റിലീസ് – 2613
ക്ലാസ്സിക് ജൂൺ 2021 – 06
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Billy Wilder |
പരിഭാഷ | പ്രശോഭ് പി. സി. & രാഹുൽ രാജ് |
ജോണർ | ക്രൈം, ഡ്രാമ, ഫിലിം-നോയർ |
മുഴുവൻ സമയം പ്രേക്ഷകനെ സസ്പെൻസിൻ്റെ മുൾമുനയിൽ നിൽക്കുന്ന ക്ലാസിക്ക് ത്രില്ലർ സിനിമയാണ് 1944ൽ ഇറങ്ങിയ ഡബിൾ ഇൻഡംനിറ്റി. പഴുതുകൾ ഇല്ലാത്ത ഒരു ‘പെർഫക്റ്റ്’ കുറ്റകൃത്യത്തിൻ്റെ കഥ. ആക്ഷനും ചെയ്സിങ്ങും വയലൻസുമില്ല. പക്ഷേ, “ഇനിയെന്തു സംഭവിക്കും?” എന്ന ആകാംക്ഷ പ്രേക്ഷകനിൽ നിലനിർത്തുന്ന ശക്തമായ തിരക്കഥയാണ് ഈ സിനിമയുടെ ജീവൻ.
വാൾട്ടർ നെഫ് ഒരു ഇൻഷുറൻസ് ഏജൻ്റാണ്. പൊതുവേ സത്യസന്ധമായും നേരായ വഴിക്കും ജോലി ചെയ്യുന്നയാൾ. ഒരു വാഹന ഇൻഷുറൻസ് പുതുക്കുന്നതിൻ്റെ ആവശ്യാർത്ഥം അയാൾ ഒരിക്കൽ ഒരു ക്ലയൻ്റിൻ്റെ വീട്ടിൽ എത്തുന്നു. ക്ലയൻ്റിൻ്റെ സുന്ദരിയായ ഭാര്യയിൽ അയാൾ അകൃഷ്ടനാകുന്നു. ഇൻഷുറൻസിൻ്റെ പേരിൽ അവളെ വീണ്ടും കാണാമല്ലോ എന്നതായിരുന്നു നെഫിൻ്റെ സന്തോഷം. രണ്ടാമത്തെ കുടിക്കാഴ്ചയിലാണ് അവളുടെ ഉള്ളിൽ മറഞ്ഞു കിടന്നിരുന്ന ചില ഗൂഢലക്ഷ്യങ്ങൾ അയാൾ തിരിച്ചറിയുന്നത്. അവളെയും, അവളുടെ ഭർത്താവിൻ്റെ പണവും സ്വന്തമാക്കാൻ നെഫ് ചില പദ്ധതികൾ തയ്യാറാക്കുന്നു. ഇൻഷുറൻസിൻ്റെ എല്ലാ നൂലാമാലയും കാണാപ്പാഠമായ അയാളുടെ പദ്ധതികൾ പഴുതടച്ചുള്ളതായിരുന്നു. അഥവാ, അങ്ങനെയാണെന്ന് അവർ കരുതി.