Dune
ഡ്യൂൺ (2021)

എംസോൺ റിലീസ് – 2911

1965-ൽ ഫ്രാങ്ക് ഹെർബർട്ട് എഴുതിയ ഇതേ പേരിലുള്ള നോവലിനെ ആസ്‌പദമാക്കി 2021-ൽ പുറത്തിറങ്ങിയ സൈ-ഫൈ, ആക്ഷൻ, അഡ്വഞ്ചർ ചിത്രമാണ് ഡ്യൂൺ (Dune). അരാക്കിസ് എന്ന മരുഭൂമി ഗ്രഹവും, ആ ഗ്രഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന രാഷ്ട്രീയവുമാണ് ചിത്രം പറഞ്ഞ് പോകുന്നത്. ആക്ഷൻ രംഗങ്ങൾ കൊണ്ടും, ചായഗ്രഹണം കൊണ്ടും കഥാപരമായ മികവുകൾ കൊണ്ടും നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിന് ഇതിനോടകം തന്നെ ഒരു രണ്ടാം ഭാഗത്തിന്റെ വരവും അണിയറ പ്രവർത്തകർ അറിയിച്ചു കഴിഞ്ഞു. 2021-ലെ ഏറ്റവും നല്ല ചിത്രങ്ങളിൽ ഇടം പിടിച്ച സിനിമ കൂടിയാണ് “ഡ്യൂൺ

മികച്ച ഛായാഗ്രഹണം, ശബ്ദലേഖനം, ഒര്‍ജിനല്‍ സ്‌കോര്‍, എഡിറ്റിങ്, പ്രൊഡക്ഷന്‍ ഡിസൈന്‍, വിഷ്വല്‍ ഇഫക്ട്സ് എന്നിങ്ങനെ ആറ് പുരസ്‌കാരങ്ങൾ നേടിക്കൊണ്ട് 2021-ലെ ചലച്ചിത്രങ്ങളിൽ ഏറ്റവും കൂടുതല്‍ ഓസ്കാർ പുരസ്കാരങ്ങൾ നേടിയ ചിത്രമെന്ന ബഹുമതി സ്വന്തമാക്കി.