എം-സോണ്‍ റിലീസ് – 1001
ഭാഷ | ഇംഗ്ലീഷ് |
അവതരണം | David Attenborough |
പരിഭാഷ | പ്രവീൺ അടൂർ |
ജോണർ | ഡോക്യുമെന്ററി |
ബി ബി സി യുടെ നിർമാണത്തിൽ 2018 ലിറങ്ങിയ ഡോക്യുമെന്ററിയാണ് ഡിനസ്റ്റീസ്. പ്ലാനറ്റ് എർത്ത് പോലെ തന്നെ ദൃശ്യപരമായ മേൻമയാലും ഡേവിഡ് ആറ്റൻബറോയുടെ അവതരണത്താലും ലോകം ശ്രദ്ധിച്ച 5 എപ്പിസോഡുള്ള ദൃശ്യ പരമ്പരയാണിത്. ഭൂമിയിൽ ഏറ്റവും ആഘോഷിക്കപ്പെടുന്ന അപൂർവ്വമായ ചില ജീവി വർഗങ്ങളെ മുൻപത്തേതിനേക്കാൾ വ്യക്തമായും കൃത്യമായും ദൈർഘ്യമേറിയതുമായ ചിത്രീകരണം കൊണ്ട് നമ്മള അമ്പരപ്പിക്കുന്നു.
സിംബാവെയുടെ താഴ്വരകൾ മുതൽ ഇന്ത്യൻ മഴക്കാടുകൾ വരെയും, സഹാറാ മരുഭൂമിയുടെ മണലാരണ്യങ്ങളിൽ നിന്നും അന്റാർട്ടിക്കയുടെ തണുത്തുറഞ്ഞ മഞ്ഞുപാളികൾ വരെയും അവരുടെ ജീവിതത്തിന്റെ ഏറ്റവും നിർണായകമായ ഒരുഘട്ടത്തിൽ, പ്രതിബന്ധങ്ങൾക്കെതിരെ പോരാടുമ്പോൾ ജീവിത സാഹചര്യങ്ങൾക്കെതിരെയും ശത്രുക്കൾക്കെതിരെയും പടപൊരുതുമ്പോൾ നമ്മുടെ ആധുനിക ലോകത്ത് അടുത്ത തലമുറയുടെ അതിജീവനം എന്നത് കൂടുതല് ദുഷ്കരമാകുകയാണെന്ന് തിരിച്ചറിയപ്പെടാൻ ഈ പരമ്പര കാരണമാകുന്നു. ആദ്യ ഭാഗമായ ചിമ്പാൻസികളുടെ കഥ ചിത്രീകരിച്ചിരിക്കുന്നത് പടിഞ്ഞാറെ ആഫ്രിക്കയിലെ സെനഗലിലാണ്. രണ്ടു വർഷത്തോളം തുടർച്ചയായി ആ വനമേഖലയിൽ ചിത്രീകരണം നടത്തിയിട്ടുണ്ട്.
മനുഷ്യന്റെ കൈകടത്തലുകൾ കാരണം അന്യംനിന്നു പോകുന്ന ചിമ്പാൻസി വർഗത്തിന്റെ ദൈനംദിന ജീവിതത്തിലേക്ക് കടന്നു ചെല്ലുന്ന ഈ ഭാഗം ഒരു സിനിമാക്കഥ പോലെ ഇദ്വേഗജനകമാണ്.