എംസോൺ റിലീസ് – 1129
ക്ലാസ്സിക് ജൂൺ 2019 – 09
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Steven Spielberg |
പരിഭാഷ | വിഷ്ണു പ്രസാദ് |
ജോണർ | അഡ്വഞ്ചർ, ഫാമിലി, സയൻസ് ഫിക്ഷൻ |
ഭൂമിയിൽ കുടുങ്ങിപ്പോയ ഒരു അന്യഗ്രഹജീവിയുടെയും എലിയറ്റ് എന്ന ഒരു കൊച്ചുകുട്ടിയുടെയും ചങ്ങാത്തത്തിന്റെയും കഥ പറയുന്ന സിനിമയാണ് വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്ത ഒരു സിനിമാറ്റിക് മാസ്റ്റർപീസായ “ഇ.റ്റി. ദി എക്സ്ട്രാ-ടെറസ്ട്രിയൽ“
ഭൂമിയിൽ തനിച്ചായിപ്പോയ ഇ.റ്റി.യെ എലിയറ്റ് അവനെ വീട്ടിൽ ഒളിപ്പിച്ച് താമസിപ്പിക്കുന്നു. എലിയറ്റിന്റെ ചേട്ടനെയും അനിയത്തിയേയും വിവരമറിയിക്കുകയും ചെയ്യും. എന്നാൽ പതിയെ ഇ.റ്റി.യും എലിയറ്റും തമ്മിൽ ഒരു ടെലിപതിക് കണക്ഷൻ ഉടലെടുക്കാൻ തുടങ്ങുന്നു. പിന്നീട് മൂവരും ചേർന്ന് ഇ.റ്റി. തിരിച്ച് അവന്റെ ലോകത്തേക്ക് തിരിച്ചയക്കാനുള്ള വഴി കണ്ടത്തുന്നതുമാണ് പിന്നീട് നടക്കുന്ന സംഭവങ്ങൾ.
ഹൃദയസ്പർശിയായ കഥപറച്ചിലും അവിശ്വസനീയമാംവിധമുള്ള ചിത്രീകരണവും കൊണ്ടും കാലങ്ങൾക്കിപ്പുറവും പ്രേക്ഷകരെ ഈ സിനിമ ആകർഷിക്കുന്നത് ശരിക്കും അത്ഭുതകരമാണ്. ഇന്നത്തെ നിലവാരമനുസരിച്ച് പോലും, മികച്ച രീതിയിൽ എടുത്തിട്ടുള്ള സിനിമയുടെ സ്പെഷ്യൽ ഇഫക്റ്റുകളും, ജോൺ വില്യംസിന്റെ മ്യൂസിക്കും സിനിമാറ്റിക് മികവിന്റെ പ്രതീകമായി മാറിയിരിക്കുന്നു.
കാണുന്നവരുടെ മനാസ്സിൽ എന്നും ഇടംപിടിക്കുന്ന ഒരു മികച്ച ക്ലാസിക് സിനിമതന്നെയാണ് “ഇ.റ്റി. ദി എക്സ്ട്രാ-ടെറസ്ട്രിയൽ” എന്ന് നിസംശയം പറയാനാകും.