Finding Nemo
ഫൈൻഡിങ് നീമോ (2003)

എംസോൺ റിലീസ് – 1346

ക്ലൗൺ ഫിഷായ മാർലിന്റെ മകൻ നീമോയെ മുങ്ങൽ വിദഗ്‌ദ്ധന്മാര് പിടിച്ചോണ്ട് പോയപ്പോൾ മകനെ രക്ഷിക്കാനായി മാർലിന്‍ വളരെയധികം ഭയക്കുന്ന പുറം കടലിലേയ്ക്ക് നീന്തി പോകുന്നു. 
വഴിയിൽ വെച്ച് വായാടിയായ ബ്ലൂ ടാങ് (പാരകാന്തുറസ്) മത്സ്യമായ ഡോറി കടന്നു വന്നു.അതിന് ശേഷം ഇരുവരും ചേർന്ന് നീമോയെ അന്വേഷിച്ചിറങ്ങുന്നതാണ് കഥാതന്തു.

2003 -ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ആനിമേഷൻ ചിത്രമാണ് ഫൈൻഡിങ് നീമോ.ആൻഡ്രൂ സ്റ്റാൻറ്റൺ തിരക്കഥയും സംവിധാനവും ചെയ്ത ചിത്രത്തിൽ ആൽബർട്ട് ബ്രൂക്ക്സ്,എല്ലെൻ ഡിജിനേറെസ്, അലക്സാണ്ടർ ഗൗഡ്, വില്ലെം ഡെഫോ തുടങ്ങിയവർ ശബ്ദം നൽകി.

ഒരു നിമിഷം പോലും മുഷിപ്പിക്കാത, ഏറ്റവും മികച്ച തിരക്കഥയും
അവതരണവും എല്ലാം കൊണ്ടും നല്ലൊരു അനുഭവം ആകുന്നു ഈ ചിത്രം.ഇതിന് നാല് അക്കാദമി അവാർഡ് നാമനിർദ്ദേശങ്ങൾ ലഭിച്ചു, അതിൽ  മികച്ചഅനിമേഷൻ ചിത്രത്തിനുള്ള അക്കാദമി അവാർഡ് കരസ്ഥമാക്കി.