Forrest Gump
ഫോറസ്റ്റ് ഗമ്പ് (1994)

എംസോൺ റിലീസ് – 226

Download

6578 Downloads

IMDb

8.8/10

കുറഞ്ഞ ഐക്യു ഉള്ളതും എന്നാൽ നന്മ നിറഞ്ഞ ഹൃദയത്തിന്റെ ഉടമയുമായ ഒരു മനുഷ്യൻ്റെ അസാധാരണ ജീവിതത്തെ പിന്തുടരുന്ന ഇമ്പമാർന്ന ഒരു സിനിമയാണ് ഫോറസ്റ്റ് ഗമ്പ്.

സവാന്നയിലുള്ള ഒരു ബസ് സ്റ്റോപ്പിലെ ബെഞ്ചിലിരുന്ന്, 1950 മുതൽ 1980 വരെ അമേരിക്കയിൽ നടന്ന സുപ്രധാന ചരിത്ര നിമിഷങ്ങളിലൂടെ തന്റെ ദശാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ജീവിതഗാഥ, ഫോറസ്റ്റ് കൂടെ ബെഞ്ചിലിരിക്കുന്നവരുമായി പങ്കിടുന്നതാണ് ചിത്രത്തിന്റെ പ്രധാന കാതൽ. ഫോറസ്റ്റിന്റെ ആ കഥയിൽ അവന്റെ ബാല്യവും, കൗമാരവും, സൗഹൃദവും, പ്രണയവും, വിരഹവുമെല്ലാം നിറഞ്ഞുനിൽക്കുന്നുണ്ട്.