Furiosa: A Mad Max Saga
ഫ്യൂരിയോസ: എ മാഡ് മാക്സ് സാഗ (2024)

എംസോൺ റിലീസ് – 3379

Download

19359 Downloads

IMDb

7.5/10

മാഡ് മാക്സ് ഫ്യൂരി റോഡ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളിൽ ഒരാളായ ഇംപറേറ്റർ ഫ്യൂരിയോസയുടെ മൂലകഥ പറയുന്ന സിനിമയാണ് ഫ്യൂരിയോസ: എ മാഡ് മാക്സ് സാഗ. പരമ്പരയിലെ കഴിഞ്ഞ നാല് ഭാഗങ്ങളും സംവിധാനം ചെയ്ത ജോർജ് മില്ലർ തന്നെയാണ് ഇതും സംവിധാനം ചെയ്തിരിക്കുന്നത്.

ഭൂമിലെ ഏക വാസയോഗ്യസ്ഥലമായ ഗ്രീൻ പ്ലേസിൽ നിന്ന് ഒരു സംഘം ബൈക്ക് യാത്രികർ കുട്ടിയായിരുന്ന ഫ്യൂരിയോസയെ തട്ടിക്കൊണ്ട് വരികയും, ഡിമന്റസ് എന്ന ക്രൂരനായ മനുഷ്യന്റെ കീഴിയിൽ അകപ്പെടുകയും, ഒടുവിൽ അവനവളെ ഇമ്മോർട്ടൻ ജോ എന്ന വോർലോർഡിന് വിൽക്കുന്നു. അവിടെ നിന്ന് ഫ്യൂരിയോസ എന്ന കൊച്ചുപെൺകുട്ടി ഫ്യൂരി റോഡിലെ ഇംപറേറ്റർ ഫ്യൂരിയോസയായി മാറിയ കഥയാണ് സിനിമയിൽ പര്യവേക്ഷണം ചെയ്യുന്നത്.

മാഡ് മാക്സ് സീരിസിലെ മുഖമുദ്രയായ ഗംഭീര ആക്ഷൻ രംഗങ്ങളാലും, ചേസിങ് രംഗങ്ങളാലും സമ്പന്നമാണ് ഈ ചിത്രവും.