എംസോൺ റിലീസ് – 3220
ഓസ്കാർ ഫെസ്റ്റ് 2024 – 01

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | James Gunn |
പരിഭാഷ | വിഷ്ണു പ്രസാദ് |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, കോമഡി |
മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ മുപ്പത്തിരണ്ടാമത്തേയും, ഗാർഡിയൻസ് ഓഫ് ദ ഗ്യാലക്സി (2014), ഗാർഡിയൻസ് ഓഫ് ദ ഗ്യാലക്സി വോൾ. 2 (2017) എന്നീ ചിത്രങ്ങളുടെ സീക്വലുമാണ് ഗാർഡിയൻസ് ഓഫ് ദ ഗ്യാലക്സി വോൾ. 3.
ഒരു രാത്രി ആഡം വാർലോക്ക് എന്ന ഒരാൾ ഗാർഡിയൻസിനെ അവരുടെ പുതിയ ആസ്ഥാനമായ നോവേറിൽ വന്ന് ആക്രമിക്കുന്നു. റോക്കറ്റിനെ കടത്തിക്കൊണ്ട് പോകാനായിരുന്നു ആഡം വന്നതിന്റെ ഉദ്ദേശ്യം. എന്നാൽ ഗാർഡിയൻസിന്റെ മുന്നിൽ ആഡം തോറ്റ് പോകുന്നു. പോരാട്ടത്തിൽ റോക്കറ്റിന് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് ചികിത്സയ്ക്ക് വിധേയനാക്കിയപ്പോഴായിരുന്നു അവന്റെ ശരീരത്തിൽ ഒരു കിൽ സ്വിച്ച് ഉണ്ടെന്നും ഓപ്പറേഷൻ നടത്തിയാൽ അതവന്റെ ജീവന് ആപത്താകുമെന്നും ഗാർഡിയൻസസ് മനസ്സിലാക്കുന്നത്. തുടർന്ന് ആ കിൽ സ്വിച്ച് നിർവീര്യമാക്കി റോക്കറ്റിനെ രക്ഷിക്കാൻ പീറ്ററും ടീമും ആ കിൽ സ്വിച്ച് അവന്റെ ശരീരത്തിൽ വെച്ച ആളെ അന്വേഷിച്ച് പുറപ്പെടുകയാണ്.
ഒരു റാക്കൂണിൽ (മരപ്പട്ടി) നിന്നും എങ്ങനെ റോക്കറ്റായി മാറിയതെന്നും, ആരാണ് അവനെ അങ്ങനെ ആക്കിയതെന്നുമുള്ള കാര്യങ്ങളാണ് സിനിമയിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. ഇമോഷണൽ രംഗങ്ങൾക്കൊണ്ടും കോമഡി രംഗങ്ങൾക്കൊണ്ടും പ്രേക്ഷകരെ ഒരേപോലെ പിടിച്ചിരുത്താൻ സംവിധായകനായ ജെയിംസ് ഗണ്ണിന് സാധിച്ചിട്ടുണ്ട്.
മൂന്നാം ഭാഗത്തിൽ പറയുന്ന ചില കാര്യങ്ങൾക്ക് വ്യക്തത വരാൻ, സിനിമ കാണുന്നതിന് മുമ്പായി ദ ഗാർഡിയൻസ് ഓഫ് ദ ഗ്യാലക്സി ഹോളിഡേ സ്പെഷ്യൽ (2022) കാണാത്തവരുണ്ടെങ്കിൽ ഒന്ന് കണ്ടേക്കുക.