Home Alone
ഹോം എലോൺ (1990)

എംസോൺ റിലീസ് – 3458

ക്രിസ്മസ് അവധിക്ക് കുടുംബത്തോടൊപ്പം പാരീസിലേക്ക് പോകാൻ തയ്യാറെടുക്കുന്ന 8 വയസ്സുകാരനായ കെവിൻ മിക്കാലിസ്റ്റർ വീട്ടിൽ തനിച്ചായിപ്പോകുന്നു. തന്റെ ആഗ്രഹം സാധിച്ചെന്ന സന്തോഷത്തിലായിരുന്നു കെവിൻ. എന്നാൽ പെട്ടെന്ന് തന്നെ വീട് കൊള്ളയടിക്കാനായി രണ്ട് കള്ളന്മാർ വന്നു.

വീട്ടുസാമഗ്രികൾ കൊണ്ട് ബുദ്ധിപൂർവ്വം കെണികൾ ഉണ്ടാക്കി, കള്ളന്മാരിൽ നിന്ന് തന്റെ വീടിനെ സംരക്ഷിക്കാൻ കെവിൻ ഒരുങ്ങുകയാണ്. അതേസമയം, സ്വന്തം മകനെ കണ്ടെത്താനായി അമ്മ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്.