Home Alone 2: Lost in New York
ഹോം എലോണ്‍ 2: ലോസ്റ്റ്‌ ഇന്‍ ന്യൂയോര്‍ക്ക് (1992)

എംസോൺ റിലീസ് – 3459

1990-ൽ പുറത്തിറങ്ങിയ “ഹോം എലോൺ” എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഹോം എലോൺ 2: ലോസ്റ്റ് ഇൻ ന്യൂയോർക്ക്.

കെവിൻ മിക്കാലിസ്റ്റർ എന്ന കുസൃതിക്കാരനായ 10 വയസ്സുകാരനും കുടുംബവും വീണ്ടും ക്രിസ്മസ് വെക്കേഷന് ഒരുങ്ങുകയാണ്. ഇത്തവണ ഫ്ലോറിഡയിലേക്കാണ് യാത്ര. എന്നാൽ വിമാനത്താവളത്തിൽ വെച്ചുണ്ടാകുന്ന തിരക്കിനിടയിൽ അബദ്ധത്തിൽ കെവിൻ ന്യൂയോർക്കിലേക്കുള്ള വിമാനത്തിൽ കയറിപ്പോകുന്നു. ന്യൂയോർക്കിൽ എത്തിയ ശേഷം അവൻ അച്ഛന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചൊരു ആഡംബര ഹോട്ടലിൽ താമസിച്ച് അടിച്ചുപൊളിക്കാൻ തുടങ്ങി.

അതേസമയം, ആദ്യ ചിത്രത്തിൽ കെവിനുമായി ഏറ്റുമുട്ടിയ കള്ളന്മാരായ ഹേരിയും, മാർവും ജയിൽചാടി ന്യൂയോർക്കിൽ എത്തിയിട്ടുണ്ടായിരുന്നു. ഇത്തവണ കെവിന്‍ അവരെ എങ്ങനെ നേരിടുന്നു എന്നതാണ് ബാക്കി കഥ.