I Hired a Contract Killer
ഐ ഹയര്‍ഡ് എ കോണ്‍ട്രാക്ട് കില്ലര്‍ (1990)

എംസോൺ റിലീസ് – 3361

IMDb

7.2/10

Movie

N/A

വിഖ്യാത ഫിന്നിഷ് സംവിധായകന്‍ ആകി കൗറിസ്മാകി സ്വന്തമായി എഴുതി, സംവിധാനം ചെയ്ത്, നിര്‍മ്മിച്ച ഒരു ചലച്ചിത്രമാണ്. 1990-ല്‍ പുറത്തിറങ്ങിയ “ഐ ഹയര്‍ഡ് എ കോണ്‍ട്രാക്ട് കില്ലര്‍” ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തിയിരിക്കുന്നത് പ്രശസ്ത ഫ്രഞ്ച് നടനായ ജോന്‍ പിയേര്‍ ലിയൂവാണ്. സിനിമയില്‍ ഉടനീളം കൗറിസ്മാകിയുടെ സ്വതസിദ്ധമായ ആഖ്യാനശൈലിയും, കറുത്ത ഹാസ്യവും കാണാന്‍ സാധിക്കും.

ലണ്ടനിലെ ഒരു ബ്രിട്ടീഷ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നൊരു ഫ്രഞ്ച് പൗരനാണ് ഹെൻറി ബൂലോഞ്ചെ. 15 വര്‍ഷത്തെ സേവനത്തിന് ശേഷം ഒരു ദിവസം തന്റേതല്ലാത്ത കാരണത്തിന് അദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ച് വിടുന്നു. ജോലി കൂടി നഷ്ടമായത് കൊണ്ട് ഏകാകിയായ ഹെൻറി, ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നു. എന്നാല്‍ ഹെൻറി ശ്രമിച്ച എല്ലാ വഴികളും പരാജയത്തില്‍ അവസാനിക്കുന്നു.അവസാനം തന്റെ തന്നെ ജീവെനെടുക്കാന്‍ അയാളൊരു വാടക കൊലയാളിയെ ഏര്‍പ്പാടുക്കുന്നു. കൊലയാളിയെ ഏര്‍പ്പാടാക്കിയ അന്ന് വൈകുന്നേരം അയാളുടെ ജീവിതത്തില്‍ ചില സംഭവങ്ങള്‍ നടക്കുന്നു. അത് മൂലം അദ്ദേഹത്തിന് ജീവിക്കണം എന്ന വികാരം ഉണരുന്നു. ശേഷം താന്‍ തന്നെ ഏര്‍പ്പാടാക്കിയ കൊലയാളിയില്‍ നിന്നും ഹെൻറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ഹെൻറിക്ക് കൊലയാളിയില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ?