എം-സോണ്‍ റിലീസ് – 04

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Christopher Nolan |
പരിഭാഷ | ഗിരീഷ്, ഗോകുൽ ദിനേഷ്, ഷിബിൻ |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ |
2010-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ശാസ്ത്രകഥാ ആക്ഷൻ ചലച്ചിത്രമാണ് ഇൻസെപ്ഷൻ. ക്രിസ്റ്റഫർ നോളൻ കഥയും, നിർമ്മാണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ലിയോനാർഡോ ഡികാപ്രിയോ,കെൻ വാറ്റനാബെ, ജോസഫ് ഗോർഡോൺ ലെവിറ്റ്, മാരിയോൺ കോറ്റിലാർഡ്, എലൻ പേജ്, സീലിയൻ മർഫി എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
ഡോം കോബ് നേതൃത്വം നൽകുന്ന ഒരു നാൽവർ സംഘം മറ്റുള്ളവരുടെ സ്വപ്നത്തിലേക്ക് പ്രവേശിച്ച് മറ്റൊരു വിധത്തിൽ അപ്രാപ്യമായ വിവരങ്ങൾ മോഷ്ടിക്കുന്നതാണ് ഈ ചിത്രത്തിന്റെ കഥാതന്തു.
സ്വപ്ന മോഷ്ടാക്കളെപ്പറ്റി 80 താളുകളുള്ള ഒരു സംക്ഷിപ്തരൂപം നോളൻ പത്തു വർഷങ്ങൾക്കു മുൻപ് എഴുതുന്നതോടെയാണ് ഇൻസെപ്ഷൻ എന്ന ചലച്ചിത്രത്തെക്കുറിച്ചുള്ള പ്രാരംഭ നടപടികളാരംഭിക്കുന്നത്. 2001-ൽ വാരൺ ബ്രോസ് എന്ന ചലച്ചിത്ര നിർമ്മാണക്കമ്പനിയുമായി ഈ ആശയം പങ്കു വെച്ചപ്പോൾ, വലിയ ചലച്ചിത്രങ്ങളെടുത്ത് തനിക്ക് പരിചയം വേണമെന്ന് നോളനു തോന്നുകയും തുടർന്ന് ബാറ്റ്മാൻ ബിഗിൻസ്, ദ ഡാർക്ക് നൈറ്റ് എന്നീ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു.വാർണർ ബ്രോസ് 2009 ഫെബ്രുവരിയിൽ ഈ ചലച്ചിത്രം സ്വീകരിക്കുന്നതിനു മുൻപ് നോളൻ തിരക്കഥ ആറു മാസത്തോളം തിരുത്തിയെഴുതുകയും മിനുക്കുപണികൾ നടത്തുകയും ചെയ്തിട്ടുണ്ട്. 2009 ജൂൺ 19-നു് ടോക്കിയോവിലാരംഭിച്ച ഇതിന്റെ ചിത്രീകരണം അതേ വർഷം നവംബറിൽ കാനഡയിൽ പൂർത്തിയായി