Independence Day
ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേ (1996)

എംസോൺ റിലീസ് – 3295

Download

3788 Downloads

IMDb

7/10

ഈ പ്രപഞ്ചത്തിൽ അന്യഗ്രഹജീവികൾ ഉണ്ടെങ്കിൽ, നമ്മളവരെ കണ്ടെത്തും മുന്നേ, അവരാദ്യം നമ്മളെ കണ്ടെത്തിയാൽ എന്താണ് സംഭവിക്കുക എന്ന് ആലോചിക്കുന്ന പലരുമുണ്ടാവും. അവര് സമാധാനത്തിലാകുമോ വരിക, അതോ നമ്മളെ നശിപ്പിക്കാനോ? രണ്ടാമത് പറഞ്ഞ തരത്തിലുള്ളൊരു കഥ പറയുന്ന സിനിമയാണ് റോളണ്ട് എമറിക് രചനയും സംവിധാനവും നിർവഹിച്ച്, വിൽ സ്മിത്തും, ജെഫ് ഗോൾഡ്ബ്ലൂമും പ്രധാനവേഷങ്ങളിൽ എത്തിയ 1996-ൽ പുറത്തിറങ്ങിയ ഇൻഡിപ്പെൻഡൻസ് ഡേ എന്ന ഹോളിവുഡ് ചലച്ചിത്രം.

അമേരിക്കയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് 2 ദിവസം മുന്നേ ജൂലായ് 2-ന് ഭൂമിയിലേക്ക് ഒരു കൂട്ടം പറക്കുംതളികകൾ വന്ന് ലോകത്തിലെ പ്രധാനനഗരങ്ങളെല്ലാം നശിപ്പിച്ചു തുടങ്ങുന്നു. മനുഷ്യർക്ക് തിരിച്ച് ആക്രമിക്കാൻ പോലും പറ്റാത്ത രീതിയിലുള്ള സാങ്കേതികവിദ്യകളാണ് ഈ അന്യഗ്രഹപേടകങ്ങൾക്ക് ഉള്ളതെന്ന് വളരെ പെട്ടെന്ന് തന്നെ സിനിമയിലെ കഥാപാത്രങ്ങൾ മനസ്സിലാക്കുന്നു. എങ്കിലും ഏത് സാഹചര്യവും അതിജീവിക്കാനുള്ള മനുഷ്യൻ്റെ ഇച്ഛാശക്തിയിലും വലുതല്ല ഒരു സാങ്കേതികവിദ്യയും. ആദ്യത്തെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്ന ഒരു കൂട്ടം മനുഷ്യർ ഒരുമിച്ച് അന്യഗ്രഹജീവികളെ തുരത്താനുള്ള വഴികൾ കണ്ടെത്താൻ ശ്രമിക്കുന്നതാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.