Indiana Jones and the Dial of Destiny
ഇൻഡിയാന ജോൺസ് ആൻഡ് ദി ഡയൽ ഓഫ് ഡെസ്റ്റിനി (2023)
എംസോൺ റിലീസ് – 3401
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | James Mangold |
പരിഭാഷ: | അരുൺ അശോകൻ |
ജോണർ: | ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ |
ജെയിംസ് മാൻഗോൾഡിൻ്റെ സംവിധാനത്തിൽ മംഗോൾഡ്, ജെസ് ബട്ടർവർത്ത്, ജോൺ-ഹെൻറി ബട്ടർവർത്ത്, ഡേവിഡ് കൊയെപ്പ് എന്നിവർ ചേർന്ന് രചിച്ച് 2023-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സാഹസിക ചലച്ചിത്രമാണ് ഇൻഡിയാന ജോൺസ് ആൻഡ് ദ ഡയൽ ഓഫ് ഡെസ്റ്റിനി. ഇത് ഇൻഡിയാന ജോൺസ് ചലച്ചിത്ര പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ചിത്രവുമാണ്.
1969-ല്‍ ന്യൂയോര്‍ക്കില്‍ താമസിക്കുന്ന 70 വയസ്സ് കഴിഞ്ഞ് പ്രായമായ ഇന്‍ഡിയാനയെ തിരക്കി ആളുടെ ഗോഡ്-ഡോട്ടറായ ഹെലന ഷോ വരികയാണ്. ഭൂതകാലത്തേക്ക് യാത്ര ചെയ്യാൻ ഉള്ള കഴിവുണ്ടെന്ന് പറയപ്പെടുന്ന ഒരു പുരാവസ്തുവായ ആർക്കമെഡീസിൻ്റെ ഘടികാരം തേടി നടക്കുകയാണ് ഹെലന. ഹെലനയുടെ പുറകെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയിലേക്ക് നുഴഞ്ഞുകയറിയ ഒരു കൂട്ടം നാസികളും കൂടിയിട്ടുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളാല്‍ ഇന്‍ഡിക്ക് ഷോയുടെ ഒപ്പം കൂടേണ്ടി വരുന്നു. നാസികളുടെ കൈയില്‍ ഘടികാരം ചെന്നെത്താതെ അത് രക്ഷിച്ചെടുക്കാന്‍ ഇന്‍ഡിക്കും ഹെലനക്കും സാധിക്കുമോ?