Indiana Jones and the Temple of Doom
ഇൻഡിയാന ജോൺസ് ആൻഡ് ദ ടെമ്പിൾ ഓഫ് ഡൂം (1984)

എംസോൺ റിലീസ് – 215

റെയ്ഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്കിന്റെ” വിജയത്തെത്തുടർന്ന് 1984-ൽ പുറത്തിറങ്ങിയ പ്രീക്വൽ ഭാഗമാണ് “ഇൻഡിയാന ജോണ്‍സ് ആൻഡ് ദ ടെമ്പിൾ ഓഫ് ഡൂം” ആദ്യ ചിത്രത്തിലെ സംഭവങ്ങൾക്ക് ഒരു വർഷം മുമ്പ് 1935-ലാണ് കഥ നടക്കുന്നത്.

ഇത്തവണ ഡോക്ടർ ഇൻഡിയാന ജോൺസിന്റെ സാഹസികതകൾ ഇന്ത്യയിലാണ് അരങ്ങേറുന്നത്. ഒരു വിമാനപകടത്തിൽ നിന്ന് രക്ഷപ്പെടുന്ന ജോൺസും, അദ്ദേഹത്തിന്റെ കുഞ്ഞു സഹായി ഷോർട്ട് റൗണ്ടും, പിന്നെ പാട്ടുകാരിയുമായ വില്ലീ സ്കോട്ടും എത്തിപ്പെടുന്നത് ഇന്ത്യയിലെ ദരിദ്രമായ ഒരു കുഗ്രാമത്തിലോട്ടാണ്. ഭഗവാൻ ശിവൻ അയച്ച ദൂതനായി കണ്ട ജോൺസിനോട് ആ ഗ്രാമവാസികൾ അവിടെ നടക്കുന്ന ദുരിതങ്ങൾ പറഞ്ഞു. തന്റെ നീതിബോധം കാരണം ജോൺസ്‌ അവരുടെ സങ്കടത്തിനുള്ള പരിഹാരത്തിനായി ഇറങ്ങുന്നു. അതിനായി അവർ ചെന്നെത്തുന്നത് പാങ്കോട്ട് എന്ന കൊട്ടാരത്തിലോട്ടാണ്. എന്നാൽ അവരവിടെ കണ്ട കാഴ്ചകൾ തീർത്തും വിചിത്രമായിരുന്നു.

ആദ്യ സിനിമയിലുള്ള പോലെത്തന്നെ അതിമനോഹരമായ ആക്ഷൻ അഡ്വഞ്ചർ സീനുകൾകൊണ്ട് സമ്പന്നമാണ് ഈ ഭാഗവും. എന്നിരുന്നാലും, അടിമത്തം, നരബലി, ബാലവേല, അധികാര അഴിമതി തുടങ്ങിയ പ്രശ്‌നങ്ങലും വളരെ ഡാർക്ക് മോഡിലൂടെ സിനിമയിൽ കടന്നുപോകുന്നുണ്ട്.