• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Interstellar / ഇന്റർസ്റ്റെല്ലാർ (2014)

June 26, 2015 by Vishnu

എം-സോണ്‍ റിലീസ് – 163

പോസ്റ്റര്‍ : പ്രവീൺ അടൂർ
ഭാഷഇംഗ്ലീഷ്
സംവിധാനം Christopher Nolan
പരിഭാഷജെഷ് മോന്‍, അലൻ സെബി അരുൺ ജോർജ്
ജോണർഅഡ്വെഞ്ചർ, ഡ്രാമ, സയൻസ് ഫിക്ഷൻ

8.6/10

Download

ക്രിസ്റ്റഫർ നോളൻ സംവിധാനം നിർവഹിച്ച ആക്ഷൻ അഡ്വഞ്ചർ സയൻസ് ഫിക്ഷൻ ഹോളിവുഡ് ചിത്രമായിരുന്നു ഇന്റർസ്റ്റല്ലാർ. ഒരു സയൻസ് ഫിക്ഷൻ ചിത്രമായിരുന്നിട്ടുകൂടി കുടുംബബന്ധങ്ങൾ തമ്മിലുള്ള ആഴം വരച്ചുകാട്ടിയ സിനിമയായിരുന്നു ഇന്റർസ്റ്റല്ലാർ. ഒരു അച്ഛൻ – മകൾ ബന്ധത്തിന്റെ മനോഹാരിത അനുഭവേദ്യമാക്കിയതിൽ മാത്യു മക്കോനഹിയോടും മക്കെൻസി ഫോയോടുമാണ് പ്രേക്ഷകർ ഏറെ കടപ്പെട്ടിരിക്കുന്നത്. മനുഷ്യരാശിയുടെ നിലനിൽപ്പ് ചോദ്യച്ചിഹ്നമായ ഭൂമിയിൽ നിന്നും മനുഷ്യവാസം സാധ്യമായ ഒരു ഗ്രഹം തേടി ജോസഫ് കൂപ്പറുടെ നേതൃത്വത്തിൽ ഒരു സംഘം ബഹിരാകാശ യാത്രികർ എൻഡ്യൂറൻസ് എന്നൊരു പേടകത്തിൽ കയറി യാത്ര പുറപ്പെടുന്നു. 48 വർഷങ്ങൾക്ക് മുൻപ് ശനിയുടെ അടുത്തായി സ്ഥിതി ചെയ്യുന്നൊരു വേംഹോൾ മറ്റൊരു ഗ്യാലക്സിയിലേക്ക് തുറക്കുന്നൊരു വാതിലാണെന്ന് കുറച്ച് ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ആ ഗ്യാലക്സിയിൽ ഗാർഗ്വാന്റ എന്നൊരു തമോഗർത്തത്തിനു അരികിലായി സ്ഥിതി ചെയ്യുന്ന പന്ത്രണ്ട് ഗ്രഹങ്ങൾ മനുഷ്യന് വസിക്കാൻ യോഗ്യമാണെന്ന സംശയത്തിൽ പന്ത്രണ്ട് ബഹിരാകാശ യാത്രികരെ വർഷങ്ങൾക്ക് മുൻപ് നാസ അങ്ങോട്ടയച്ചിരുന്നു. അതിൽ മൂന്ന് ഗ്രഹങ്ങളിൽ നിന്നും ശുഭ സൂചനയാണ് വന്നിട്ടുള്ളത്. ഈ മൂന്ന് ഗ്രഹങ്ങൾ വാസയോഗ്യമാണോ എന്ന് പരിശോധിക്കലാണ് കൂപ്പറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ദൗത്യം.ലക്ഷക്കണക്കിന് പ്രകാശവർഷം അകലെയുള്ള ഗ്യാലക്സികൾക്കിടയിലുള്ള ഷോർട്ട് കട്ടാണ് വേം ഹോൾ. പ്രപഞ്ചത്തിൽ പ്രകാശത്തിനേക്കാൾ വേഗതയുള്ള ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. എങ്കിലും സൂര്യനിൽ നിന്നും പ്രകാശത്തിന് ഭൂമിയിലെത്താനുള്ള സമയം എട്ട് മിനിറ്റാണെന്നറിയുക. അതുകൊണ്ട് തന്നെ ഒരു മനുഷ്യായുസ്സ് മുഴുവൻ യാത്ര ചെയ്താലും ഒരു ഗ്യാലക്സിയിൽ നിന്നും മറ്റൊരു ഗ്യാലക്സിയിലേക്ക് മനുഷ്യന് എത്തിപ്പെടുക അസാധ്യം. ആൽബർട്ട് ഐൻസ്റ്റിന്റെ ഫീൽഡ് ഇക്വേഷൻസിന്റെ അടിസ്ഥാനത്തിലാണ് വേംഹോളിനെ വിശദീകരിക്കുന്നത്. നമ്മുടെ ത്രീ ഡയമെൻഷനൽ സ്പെയ്സും സിംഗിൾ ഡയമെൻഷനൽ ടൈമും ഒത്തുചേർന്നു ഫോർ ഡയമെൻഷനൽ സ്‌പെയ്‌സ് ടൈം. അനേക ലക്ഷം പ്രകാശ വർഷം അകലെയുള്ള ഗ്യാലക്സിയിലേക്ക് ഒറ്റയടിക്ക് ഒരു ദ്വാരത്തിലൂടെ എത്താൻ സാധിക്കുമെന്നാണ് ആൽബർട്ട് ഐൻസ്റ്റിന്റെ തിയറി പറയുന്നത്. ഇതേ തിയറിയാണ് ഇന്റെർസ്റ്റല്ലാറിൽ പിന്തുടരുന്നത്.
കടപ്പാട് : റിയാസ് പുളിക്കൽ

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Adventure, Drama, English, Sci-Fi Tagged: Alan Sebi, Arun Goerge Antony, Jesh Mon

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]