എം-സോണ്‍ റിലീസ് – 396
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Chad Stahelski, David Leitch (uncredited) |
പരിഭാഷ | ശ്രീധർ |
ജോണർ | ആക്ഷൻ, ക്രൈം, ത്രില്ലർ |
സാധാരണ ഒരു പ്രതികാരമാണ് പ്രമേയം.എന്നാല്‍ ആ പ്രമേയത്തില്‍ ചെയ്യാവുന്ന അത്ര ത്രില്ലിംങ്ങായി എടുത്ത ഒരു ചിത്രമാണ് ജോണ്‍ വിക്ക്. കീനു റീവ്സിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു ആക്ഷന്‍ ത്രില്ലറായ ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് വളരെയധികം സ്റ്റൈലിഷായ പശ്ചാത്തലത്തിലാണ്.പഴയക്കാല വാടക കൊലയാളിയായ ജോണ്‍ വിക്കിന്,അയാളുടെ ഭാര്യയുടെ അപ്രതീക്ഷിതമായ മരണത്തിനു ശേഷം മരണത്തിനു മുമ്പ് അവര്‍ അയച്ച നായ് കുട്ടിയെ ലഭിക്കുന്നു.ഭാര്യയുടെ മരണമേല്‍പ്പിച്ച ദു:ഖത്തിലായിരുന്ന അയാള്‍ തന്റെ ഭാര്യയുടെ അവസാന സമ്മാനം വളരെയധികം ശ്രദ്ധയോടെയാണ് കൊണ്ടുനടന്നിരുന്നത്.അയാള്‍ ഡെയ്സി എന്ന ആ നായ് കുട്ടിയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു, എന്നാല്‍ ഒരു വാടക കൊലയാളി അയാളുടെ ജീവിതത്തില്‍ ഉടനീളം അയാളുടെ ഭൂതക്കാലത്തിന്റെ ശത്രുവാണെന്ന് പറയുന്നത് പോലെ ജോണ്‍ വിക്കിന്റെ ജീവിതത്തിലും ചിലത് സംഭവിക്കുന്നു.ഡെയ്സി കൊല്ലപ്പെടുന്നു.പിന്നീട് നടന്നത് എന്താണെന്ന് ഉള്ളത് ആണ് ചിത്രത്തിന്റെ ബാക്കി.സ്റ്റൈലിഷ് സംഘട്ടന രംഗങ്ങളാണ് ചിത്രത്തിന്റെ ശ്രദ്ധിക്കപ്പെട്ട ഒരു ഭാഗം.ഒരു സാധാരണ കഥയെ വളരെയധികം വേഗതയില്‍ അവതരിപ്പിക്കപ്പെട്ട ഒരു ചിത്രമാക്കി ചടുലമായി മാറ്റിയതില്‍ ഈ രംഗങ്ങള്‍ക്കെല്ലാം പ്രാധാന്യം ഉണ്ട്.ആക്ഷന്‍/ത്രില്ലര്‍ ചിത്രങ്ങളുടെ ആരാധകര്ക്കിഷ്ടമാകുന്ന ചിത്രമാണിത്.ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം 2017-ൽ റിലീസായിട്ടുണ്ട്. (കടപ്പാട്: Rakesh Manoharan Ramaswamy)