John Wick: Chapter 2
ജോണ്‍ വിക്ക്: ചാപ്റ്റര്‍ 2 (2017)

എംസോൺ റിലീസ് – 966

പരിഭാഷ

60153 ♡

IMDb

7.4/10

2014 ല്‍ പുറത്തിറങ്ങിയ ജോണ്‍ വിക്ക് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഇത്.
കഴിഞ്ഞ ഭാഗവുമായി ഒരു ചെറിയ തുടര്‍ച്ചയെന്നോണം ആണ് സിനിമ ആരംഭിക്കുന്നത്. ശിഷ്ട കാലം സമാധാനമായി ജീവിക്കണം എന്ന ചിന്തയോടെ കുപ്രസിദ്ധ/സുപ്രസിദ്ധ വാടകക്കൊലയാളി ജോണ്‍ വിക്ക് തന്‍റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്നു. എന്നാല്‍, അന്നേ ദിവസം രാത്രിയില്‍ ജോണിന്‍റെ ഒരു പരിചയക്കാരന്‍ ഒരാവശ്യവുമായി വീട്ടിലെത്തുന്നു. ആവശ്യം നിരസിക്കുന്ന ജോണിന്, പക്ഷേ സമ്മര്‍ദം മൂലം അത് ചെയ്യേണ്ടി വരുന്നു. തന്‍റെ അവസാന ഉദ്യമം നിറവേറ്റാനായി റോമിലെത്തുന്ന ജോണിന് നേരിടേണ്ടി വരുന്നത് നിരവധി കൂലിപ്പടയാളികള്‍ അല്ലെങ്കില്‍ വാടകക്കൊലയാളികളെയാണ്. അവരെ എങ്ങിനെ നേരിടുന്നു എന്നതാണ് ചാപ്ടര്‍ ടൂവിന്റെ ഇതിവൃത്തം.