Jurassic World
ജുറാസിക് വേൾഡ് (2015)

എംസോൺ റിലീസ് – 1188

ജുറാസിക് പാർക്ക്‌ സീരിസിലെ 4ആമത്തെ ചിത്രമാണ് ജുറാസിക് വേൾഡ്. ജുറാസിക് പാർക്കിലെ സംഭവങ്ങൾ നടന്ന് 22 വർഷങ്ങൾക്ക് ശേഷം അതേ ദ്വീപിൽ ഒരു ലക്ഷ്വറി തീം പാർക്ക്‌ പ്രവർത്തനം ആരംഭിക്കുന്നു. പാർക്കിലേക്ക് ആളുകളെ ആകർഷിക്കാൻ ജനിതകഘടനയിൽ മാറ്റം വരുത്തിയ ദിനോസറുകളെ ഉണ്ടാക്കാൻ തിടുക്കം കാണിക്കുകയാണ് പാർക്ക്‌ അധികൃതർ. അതിലൊരു അപകടകാരിയായ ദിനോസർ രക്ഷപ്പെടുന്നതോടെ പാർക്കിന്റെ പ്രവർത്തനം ആകെ അവതാളത്തിലാകുകയാണ്.