Lee
ലീ (2023)

എംസോൺ റിലീസ് – 3423

Download

3539 Downloads

IMDb

6.9/10

മോഡലും ഫോട്ടോഗ്രാഫറുമായ എലിസബത്ത് ലീ മില്ലറിന്റെ, ആന്റണി പെൻറോസ് എഴുതിയ ‘ദ ലൈവ്സ് ഓഫ് ലീ മില്ലർ’ എന്ന ജീവചരിത്രത്തെ ആധാരമാക്കി, സിനിമാറ്റോഗ്രാഫർ ആയിരുന്ന എലൻ കുറാസ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് “ലീ”.

ലീ മില്ലറായി കേറ്റ് വിൻസ്‌ലെറ്റ് അഭിനയിക്കുന്നു. ഫാഷൻ മോഡലിംഗ് രംഗത്ത് നിന്ന് വിരമിച്ച ശേഷം ഫോട്ടോഗ്രാഫറായി മാറിയ ലീ, രണ്ടാം ലോകമഹായുദ്ധകാലത്ത് വോഗ് മാഗസീനിൻ്റെ പ്രധാന മാധ്യമപ്രവർത്തകയായി മാറി. ഇന്ന്, ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച യുദ്ധകാല മാധ്യമ വക്താക്കളിൽ ഒരാളായി ലീ മില്ലറിനെ പരിഗണിക്കുന്നു.

അവരെടുത്ത തടങ്കൽപ്പാളയത്തിലേയും, കൂട്ടക്കൊലയുടേയും, യുദ്ധഭീകരതയുടേയും ചിത്രങ്ങൾ ഇന്നേയ്ക്ക് ലഭ്യമായിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ചവയായി കണക്കാക്കപ്പെടുന്നു.