Malignant
മലിഗ്നന്റ് (2021)

എംസോൺ റിലീസ് – 2782

Download

21592 Downloads

IMDb

6.2/10

സോ, ഇൻസിഡിയസ്, കോഞ്ചുറിങ് പോലെയുള്ള പ്രശസ്ത ഹൊറർ സിനമകളുടെ അമരക്കാരനായ ജെയിംസ് വാനിൽ നിന്നുമുള്ള മറ്റൊരു മികച്ച ഹൊറർ ത്രില്ലറാണ് മലിഗ്നന്റ്.

ഗർഭിണിയായ മാഡിസണിന്റെ വീട്ടിൽ ഒരു രാത്രി ഒരാൾ അതിക്രമിച്ചു കയറി അവളുടെ ഭർത്താവിനെ കൊലപ്പെടുത്തുന്നു. ആക്രമണത്തിൽ തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ട മാഡിസൺ മാനസികമായി തളരുന്നു. എന്നാൽ തന്നെ ആക്രമിച്ച വ്യക്തി കൂടുതൽ കൊലകൾ ചെയ്യുന്നത് എങ്ങനെയോ മാഡിസണ് നേരിട്ട് കാണാൻ കഴിയുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ പോലീസിൽ അറിയിക്കുന്ന മാഡിസണെ കാത്തിരുന്നത് തന്റെ പൂർവകാലത്തെ പറ്റിയുള്ള ഞെട്ടിക്കുന്ന സത്യങ്ങളായിരുന്നു.