Marriage Story
മാര്യേജ് സ്റ്റോറി (2019)

എംസോൺ റിലീസ് – 1534

Download

4317 Downloads

IMDb

7.9/10

ചിത്രത്തിന്റെ പേര് മാര്യേജ് സ്റ്റോറി എന്നാണെങ്കിലും കഥ വിവാഹമോചനത്തിന്റേതാണ്. പരസ്പരം സ്നേഹിച്ചും വിശ്വസിച്ചും കഴിഞ്ഞൊരു കുടുംബം ഇല്ലാതാകുമ്പോ അത് ഹൃദയഭേദകമാകാം. എന്നാൽ ഹൃദയം പിളർന്നാലും ചില അവസരങ്ങളിൽ ഒന്നിച്ചൊരു ജീവിതം അസാധ്യമാകും. കൂടെ ഒരു കുട്ടിയുമുണ്ടെങ്കിൽ വേർപിരിയൽ കൂടുതൽ വിഷമകരമാക്കും. സ്കാർലറ്റ് യൊഹാൺസന്റെയും ആഡം ഡ്രൈവറുടെയും അഭിനയ മുഹൂർത്തങ്ങൾ ചിത്രത്തെ കൂടുതൽ സമ്പന്നമാക്കുന്നു. നായികയുടെ അഭിഭാഷകയായി വേഷമിട്ട ലോറ ഡേൺ മികച്ച സഹനടിക്കുള്ള ഓസ്കർ പുരസ്‌കാരം സ്വന്തമാക്കി.