എം-സോണ്‍ റിലീസ് – 1342

ഭാഷ | ഇംഗ്ലീഷ് |
നിർമാണം | Denver and Delilah Productions |
പരിഭാഷ | രാഹുൽ രാജ്, ഷിഹാബ് എ ഹസ്സൻ |
ജോണർ | ക്രൈം, ഡ്രാമ, ത്രില്ലർ |
കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതില്‍ മനശാസ്ത്രത്തിന്‍റെ സ്വധീനം ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 1977 ല്‍ അമേരിക്കയില്‍ രണ്ട് എഫ്ബിഐ ഏജന്‍റുമാര്‍ തടവില്‍ കഴിയുന്ന കൊടും കുറ്റവാളികളുമായി അഭിമുഖങ്ങള്‍ നടത്തുന്നു. അതിനിടെ അവര്‍ക്ക് നേരിട്ട് കുറ്റകൃത്യങ്ങള്‍ തെളിയിക്കേണ്ടിയും വരുന്നു. ലൈംഗിക കുറ്റകൃത്യങ്ങളിലെ വിദഗ്ധയായ ഡോക്ടര്‍. കാറും അവര്‍ക്കൊപ്പം ചേരുന്നു. ഇതുവരെ കണ്ട കുറ്റാന്വേഷണ പരമ്പരകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നാണ് മൈന്‍ഡ്ഹണ്ടര്‍. ആദ്യസീസണിലെ നാല് എപ്പിസോഡുകള്‍ വിഖ്യാതസംവിധായകനായ ഡേവിഡ് ഫിഞ്ചറാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒന്നാം സീസണിലെ പത്ത് എപ്പിസോഡുകളാണ് ഈ റിലീസിലുള്ളത്.