Mindhunter Season 2
മൈൻഡ്ഹണ്ടർ സീസൺ 2 (2019)

എംസോൺ റിലീസ് – 2176

ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Denver and Delilah Productions
പരിഭാഷ: രാഹുൽ രാജ്, ഷിഹാബ് എ. ഹസ്സൻ
ജോണർ: ക്രൈം, ഡ്രാമ, ത്രില്ലർ
Download

5883 Downloads

IMDb

8.6/10

2017 മുതൽ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്തുവരുന്ന സൈക്കളോജിക്കൽ ത്രില്ലർ സീരീസായ മൈൻഡ്ഹണ്ടറിന്റെ രണ്ടാം സീസണാണിത്. 80-കളുടെ ആരംഭത്തിലാണ് കഥ നടക്കുന്നത്. ‘സീരിയൽ കില്ലർ’ എന്ന വാക്ക് പോലും FBI പരിചയപ്പെട്ടുവരുന്നതേയുള്ളൂ. മനുഷ്യരുടെ മാനസികനില എങ്ങനെയാണ് കുറ്റകൃത്യങ്ങളെ സ്വാധീനിക്കുന്നതെന്ന് പഠിക്കുകയാണ് സ്പെഷ്യൽ ഏജന്റ് ഹോൾഡൻ ഫോർഡും ബിൽ ടെഞ്ചും. അതുവഴി ഒരു ക്രൈം സീൻ പരിശോധിച്ച് കുറ്റവാളിയുടെ ‘പ്രൊഫൈൽ’ രൂപകല്പന ചെയ്യാൻ അവർ ശ്രമിക്കുന്നു. ഇതിനായി അവർ കണ്ടെത്തുന്ന മാർഗ്ഗം ജയിലിൽ കിടക്കുന്ന കൊടുംകുറ്റവാളികളെ ഇന്റർവ്യൂ ചെയ്യുക എന്നതാണ് . വഴിമധ്യേ അവർ കണ്ടെത്തിയ കാര്യങ്ങളുപയോഗിച്ച് പുതിയ കേസുകൾ തെളിയിക്കുകയും ചെയ്യുന്നു. കുപ്രസിദ്ധിയാർജ്ജിച്ച ‘അറ്റ്ലാന്റ ചൈൽഡ് മർഡേഴ്സ്’ ആണ് സീസൺ 2-ലെ പ്രധാന ഇതിവൃത്തം. ഇരുപത്തിയെട്ടിലധികം പേരുടെ ജീവനെടുത്ത ഈ കൊലപാതകപരമ്പര FBI അന്വേഷിച്ച പ്രമാദമായ കേസുകളിലൊന്നാണ്. BTK കില്ലർ, ചാൾസ് മാൻസൺ, ഡേവിഡ് ബർക്കോവിറ്റ്സ് തുടങ്ങി അമേരിക്കയെ മുൾമുനയിൽ നിർത്തിയ സീരിയൽ കൊലപാതകികളും കുറ്റവാളികളും സീരീസിൽ കടന്നുവരുന്നുണ്ട്. പതിഞ്ഞ താളത്തിൽ കഥ പറയുന്ന സീരിസ്, യാഥാർത്ഥസംഭവങ്ങളെ ഫിക്ഷന്റെ മേമ്പൊടിയോടെയാണ് അവതരിപ്പിക്കുന്നത്. FBI-യുടെ ചരിത്രത്തിലെ ഏറ്റവും സമർത്ഥരായ ഏജന്റുമാരിൽ ഒരാളായ ജോൺ ഇ. ഡഗ്ലസിന്റെ ‘Mindhunter: Inside the FBI’s Elite Serial Crime Unit’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ് നിർമ്മിച്ചിരിക്കുന്നത്. നിർമ്മാതാക്കളിൽ ഒരാളായ ഡേവിഡ് ഫിഞ്ചർ ഈ സീസണിലെ 3 എപ്പിസോഡുകൾ സംവിധാനം ചെയ്തിട്ടുണ്ട്.