Mission: Impossible II
മിഷന്‍: ഇംപോസ്സിബിൾ II (2000)

എംസോൺ റിലീസ് – 1936

Download

20011 Downloads

IMDb

6.1/10

1996-ൽ പുറത്തിറങ്ങി വൻവിജയമായി മാറിയ ഒന്നാം ഭാഗത്തിന് ശേഷം 4 വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത് ജോൺ വൂ ആണ്. ടോം ക്രൂസ് അവതരിപ്പിക്കുന്ന ഈഥൻ ഹണ്ട് എന്ന IMF ഏജന്റിന്റെ പുതിയ ദൗത്യമാണ് സിനിമയുടെ ഇതിവൃത്തം. 2000-ൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫിസ് ഹിറ്റും ആയിരുന്നു.

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബയോസൈറ്റ് എന്ന മരുന്നു നിർമാണ കമ്പനിയിലെ പരീക്ഷണശാലയിൽ വെച്ച് വ്ലാദിമിർ നെക്കോവിച്ച്‌, ഗ്രാഡ്സ്കി എന്നീ ശാസ്ത്രജ്ഞർ അതിമരകമായ കൈമേറ എന്ന വൈറസിനെയും അതിനെതിരായി ഉപയോഗിക്കാനുള്ള മരുന്ന് ബല്ലേറോഫോണും കണ്ടുപിടിക്കുന്നു. എന്നാൽ നെക്കോവിച്ച് സിഡ്‌നിയിൽ നിന്നും സുരക്ഷിതമായി വയറസിനെയും മറുമരുന്നിനെയും അറ്റ്ലാന്റയിലേക്ക് കൊണ്ടുപോവാൻ ശ്രമിക്കുന്നതിനിടയിൽ അത് IMF ഏജന്റ് ആയിരുന്ന ഷോൺ ആംബ്രോസ് തട്ടിയെടുക്കുകയും അതിനെ വൻ മരുന്നു കമ്പനികൾക്കും തീവ്രവാദികൾക്കും വിറ്റു പണമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഷോൺ ആംബ്രോസ് അത് വിൽക്കുന്നതും വയറസിന്റെ സമൂഹവ്യാപനം തടയാനുമുള്ള ദൗത്യം ഈഥൻ ഹണ്ടിന് കിട്ടുന്നു. ഹണ്ട് സഹായത്തിനായി ഷോണിന്റെ മുൻ കാമുകിയും മോഷ്ടാവുമായ നയയെയും കൂടെ കൂട്ടുന്നു. വൈറസിനെ ലോകത്തിലാകെ പരത്തി അതിന്റെ മറുമരുന്നു വിറ്റ് പണമാക്കാനുള്ള ഷോൺ ആംബ്രോസിനെതിരെയുള്ള ഈഥന്റെയും സംഘത്തിന്റെയും പോരാട്ടമാണ് സിനിമ.

എംസോൺ റിലീസ് ചെയ്തിട്ടുള്ള
മിഷൻ: ഇംപോസ്സിബിൾ സീരീസിന്റെ മറ്റു ഭാഗങ്ങൾ

മിഷൻ: ഇംപോസ്സിബിൾ (1996)
മിഷൻ: ഇംപോസ്സിബിൾ III (2006)
മിഷൻ: ഇംപോസ്സിബിൾ – ഗോസ്റ്റ് പ്രോട്ടോകോൾ (2011)
മിഷൻ: ഇംപോസ്സിബിൾ – റോഗ് നേഷൻ (2015)
മിഷൻ: ഇംപോസ്സിബിൾ – ഫോളൗട്ട് (2018)