Mutzmag
മുറ്റ്സ്‌മാഗ് (1993)

എംസോൺ റിലീസ് – 1367

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Tom Davenport
പരിഭാഷ: ഷിഹാസ് പരുത്തിവിള
ജോണർ: ഡ്രാമ

മഞ്ഞുപുതച്ച താഴ്‌വരയിൽ തീകായുന്ന രാത്രിയുടെ യാമങ്ങളിൽ കുഞ്ഞുമനസ്സുകളിലേക്ക് അരിച്ചിറങ്ങാൻ വെമ്പുന്ന നാടോടികഥകൾ ഏവർക്കും പ്രിയങ്കരമായിരിക്കും. അത്തരത്തിലൊരു സിനിമയെ പരിചയപ്പെടുത്താം.

മൂടൽമഞ്ഞിന്റെ ആലസ്യത്തിൽ വിരാജിക്കുന്ന അപ്പലേഷ്യൻ പർവ്വതനിരകളിലെ മൂർച്ചയുള്ള കൊടുങ്കാറ്റിനോളം മനോവീര്യമുള്ള മുറ്റ്സ്മാഗ് എന്ന പെൺകുട്ടിയുടെ അതിസാഹസിക കഥയാണ് ഈ സിനിമയുടെ ഇതിവൃത്തം.

മാതാവിന്റെ മരണത്തോടെ പുതിയൊരു പാതയിലേക്ക് നടന്നുനീങ്ങിയ മുറ്റ്സ്മാഗിന്റെയും അർദ്ധസഹോദരിമാരുടെയും ജീവിതത്തിലേക്ക് അവിചാരിതമായ ചില അതിഥികൾ കടന്നുവരുന്നു. നല്ലൊരു ജീവിതം സ്വപ്നം കണ്ട് നടന്ന മുറ്റ്സ്മാഗിന് പക്ഷേ തടസ്സങ്ങൾ നിരവധിയായിരുന്നു. അതൊക്കെ തരണം ചെയ്യാൻ അവളുടെ മനോവീര്യം മതിയാകുമോ? അതോ ഒരു അദൃശ്യശക്തി അവൾക്ക് സഹായകമാകുമോ?

നാടോടികഥകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഒരിക്കലും മിസ്സ് ചെയ്യരുത് ഈ അപ്പലേഷ്യൻ ത്രില്ലർ.