No Time to Die
നോ ടൈം റ്റു ഡൈ (2021)

എംസോൺ റിലീസ് – 2846

Download

28386 Downloads

IMDb

7.3/10

ജെയിംസ് ബോണ്ട് പരമ്പരയിലെ ഇരുപത്തിയഞ്ചാമത് ചിത്രം. ഡാനിയൽ ക്രേയ്ഗ് ബോണ്ടായി വേഷമിടുന്ന അഞ്ചാമത്തെയും അവസാനത്തെയും ചിത്രമാണ് ‘നോ ടൈം റ്റു ഡൈ‘. മുന്നൂറ് മില്യൻ ഡോളർ മുടക്കിയ ചിത്രം ഈ വർഷത്തെ ഏറ്റവും വിജയം നേടിയ ചിത്രങ്ങളിലൊന്നായി. ആക്ഷൻ രംഗങ്ങളുടെ മികവ് കൊണ്ടും ക്രേയ്ഗിന്റെ പ്രകടനം കൊണ്ടും മികച്ച നിരൂപക പ്രശംസയും നേടി.

ജെയിംസ് ബോണ്ടിന്റെ എക്കാലത്തെയും ശത്രുവായ സ്പെക്ടർ എന്ന സംഘടനയെയും, അതിന്റെ തലവനായ ബ്ലോഫെൽഡിനെയും കുറിച്ചുള്ള അന്വേഷണം പുതിയ തലങ്ങളിലേക്ക് എത്തുകയാണ് നോ ടൈം റ്റു ഡൈയിൽ. കാമുകിയായ മഡലീൻ സ്വാനിനൊപ്പം സ്വസ്ഥ ജീവിതം നയിക്കുന്ന ബോണ്ടിന് ഇറ്റലിയിൽ വെച്ച് അപ്രതീക്ഷിതമായ ആക്രമണം നേരിടേണ്ടി വരുന്നു.

വർഷങ്ങൾക്കു ശേഷം, Ml 6 ലബോറട്ടറിയിൽ അതിക്രമിച്ച് കടക്കുന്ന ചിലർ ഒരു ശാസ്ത്രജ്ഞനെ തട്ടിക്കൊണ്ടു പോകുന്നു. ദുരൂഹമായ ഒരു ജൈവായുധവും ഇവർ കൈക്കലാക്കി. ഇതു സംബന്ധിച്ച അന്വേഷണത്തിന് CIA ബോണ്ടിന്റെ സഹായം തേടുന്നു. ആദ്യം മടിച്ചെങ്കിലും, സംഭവത്തിനു പിന്നിൽ സ്പെക്ടർ ആണെന്നറിയുന്ന ബോണ്ട് കളത്തിലിറങ്ങാൻ തീരുമാനിക്കുന്നു. സ്പെക്ടറിനെയും കവച്ചുവെച്ച് വളർന്നു വരുന്ന ഒരപകടത്തെയാണ് പിന്നീട് ബോണ്ടിനും, ഒപ്പം ലോകത്തിനും നേരിടേണ്ടി വരുന്നത്.

എംസോൺ റിലീസ് ചെയ്തിട്ടുള്ള മറ്റു ജയിംസ് ബോണ്ട് ചിത്രങ്ങൾ

ഫ്രം റഷ്യ വിത്ത് ലവ് (1963)
ഗോള്‍ഡ് ഫിംഗര്‍ (1964)
തണ്ടര്‍ബോള്‍ (1965)
യു ഒൺലി ലിവ് ട്വൈസ് (1967)
ഓൺ ഹെർ മാജസ്റ്റീസ് സീക്രട്ട് സർവീസ് (1969)
ഡയമണ്ട്സ് ആർ ഫോറെവർ (1971)
ലിവ് ആൻഡ് ലെറ്റ് ഡൈ (1973)
ദ മാൻ വിത്ത് ദ ഗോൾഡൻ ഗൺ (1974)
ദ സ്പൈ ഹൂ ലവ്ഡ് മീ (1977)
ഒക്ടോപ്പസ്സി (1983)
ദ ലിവിംഗ് ഡേലൈറ്റ്സ് (1987)
ലൈസൻസ് ടു കിൽ (1989)
ഗോൾഡൻഐ (1995)
ഡൈ അനദർ ഡേ (2002)
കസീനോ റൊയാൽ (2006)
സ്കൈഫാൾ (2012)
സ്പെക്ടർ (2015)